മനാമ: ‘ഒഡീഷയിലെ ഏറ്റവും മികച്ച 20 പ്രചോദനാത്മക വ്യക്തികളിൽ’ ഒരാളായി ബഹ്റൈൻ പ്രവാസിയായ ഡോ. അരുൺ കുമാർ പ്രഹരാജിനെ തിരഞ്ഞെടുത്തു. ഇന്റർവ്യൂ ടൈംസാണ് ബഹുമതി നൽകി ആദരിച്ചത്. ബഹറിനിൽ ദാദാഭായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ആണ് ഡോ. അരുൺ കുമാർ പ്രഹരാജ്. സാമൂഹ്യ സേവനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിനാണ് ബഹുമതി.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക
ബഹറിനിൽ നിന്നും ഓൺലൈൻ വഴിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഒഡീഷയിലെ ഭുവനേശ്വർ മേഫെയർ ഹോട്ടലിൽ ഇന്റർവ്യൂ ടൈംസ് അവാർഡ് ദാന ചടങ്ങ് നടത്തിയത്. ഒഡീഷ്യയിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.