
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ഈസ ബിന്‍ സല്മാന് ഹൈവേയില്‍നിന്ന് അല്‍ ജനാബിയ ഹൈവേയിലേക്കുള്ള വളവ് വിപുലീകരണ പദ്ധതി പൂര്‍ത്തിയായതായി മരാമത്ത് മന്ത്രാലയത്തിലെ അണ്ടര്‍സെക്രട്ടറി ഷെയ്ഖ് മിഷാല്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ അറിയിച്ചു.
ബഹ്റൈനിലുടനീളമുള്ള നിരവധി പ്രധാന റോഡുകള്‍ രണ്ട് വരികളായി വീതികൂട്ടുക എന്ന ലക്ഷ്യത്തോടെ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുണ്ട്. നഗരവികസനത്തിനും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിനും അനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഗതാഗതം വര്‍ധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഷെയ്ഖ് ഈസ ബിന്‍ സല്മാന് ഹൈവേയില്‍നിന്ന് അല്‍ ജനാബിയ ഹൈവേയിലേക്കുള്ള വളവ് വികസനമെന്നും അദ്ദേഹം പറഞ്ഞു.
അറബ് സാമ്പത്തിക വികസനത്തിനായുള്ള കുവൈത്ത് ഫണ്ടില്‍നിന്നുള്ള ധനസഹായത്തോടെ ഹാജി ഹസ്സന് കമ്പനിയാണ് ഈ പദ്ധതി നടപ്പിലാക്കിയത്.


