
മനാമ: ബഹ്റൈനില്‍ ദേശീയ സുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ നിര്‍ദേശം നല്കി.
രാജ്യത്തെ ഒറ്റിക്കൊടുക്കുകയോ രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണി ഉയര്‍ത്തുകയോ ചെയ്യുന്നവര്‍ക്കെതിരെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണം. ബഹ്റൈന്‍ പൗരത്വവുമായി ബന്ധപ്പെട്ട കേസുകള്‍ പുനഃപരിശോധിക്കണം. ആര്‍ക്കാണ് പൗരത്വം നിലനിര്‍ത്താന്‍ അര്‍ഹതയുള്ളതെന്നും ആര്‍ക്കൊക്കെയാണ് അര്‍ഹതയില്ലാത്തതെന്നും നിര്‍ണയിക്കണം. അതിനനുസരിച്ച് ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കണം.
മാതൃഭൂമിയുടെ സുരക്ഷിതത്വത്തെ അപകടപ്പെടുത്തുന്നതോ കടമകള്‍ ലംഘിക്കുന്നതോ ആയ പ്രവൃത്തികളോട് ഒരുതരത്തിലും സഹിഷ്ണുത പുലര്‍ത്താന്‍ സാധിക്കില്ലെന്നും രാജാവ് പറഞ്ഞു.


