
മനാമ: ബഹ്റൈനില്‍ നേരിട്ടുള്ള ക്ലാസുകള്‍ പുനരാരംഭിച്ചതിനോടനുബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ സര്‍ക്കാര്‍ സ്കൂളുകളില്‍ പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തി.
ഡോ. ജുമ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും വിദ്യാഭ്യാസ, മാനേജ്മെന്റ് ജീവനക്കാരെയും കണ്ടു. പാഠഭാഗങ്ങളും നേരിട്ടുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹം നിരീക്ഷിച്ചു. പ്രക്ഷേപണ കേന്ദ്രങ്ങളിലൂടെയുള്ള വിദൂര പഠനത്തിന്റെ പുരോഗതി അവലോകനം ചെയ്തു.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകൃത നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വിദ്യാഭ്യാസ മേഖലയിലെ ജീവനക്കാരുടെ ശക്തമായ ശ്രമങ്ങളെ വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.


