മനാമ : ബഹ്റൈനിൽ മരണപെട്ട തൃശ്ശൂർ ചൂണ്ടൽ തൂവനൂർ ചള്ളിയിൽ സജീവൻ ചന്ദ്രന്റെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഏപ്രിൽ 20 തിങ്കളാഴ്ച നാട്ടിലേക്ക് കൊണ്ട് പോകും, ബഹ്റൈൻ ഐ വൈ സി സി എക്സികുട്ടീവ് അംഗമായിരുന്ന സജീവൻ ചന്ദ്രൻ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്, ഐ വൈ സി സി ഹെല്പ് ഡസ്ക് നേതൃത്വത്തിൽ ബികെഎസ്എഫ് സഹായത്തോടെ നടപടികൾ പൂർത്തിയാക്കി ആണ് മൃതദേഹം കൊണ്ട് പോകുന്നത്, നാളെ വൈകിട്ടുള്ള എയർ അറേബ്യ വിമാനത്തിൽ കൊണ്ട് പോകുന്ന മൃതദേഹം ഏപ്രിൽ 21 പുലർച്ചെ നെടുമ്പാശേരിയിൽ എത്തും.

