മനാമ: ബഹറിനിൽ ഹോംക്വറന്റൈൻ ലംഘിച്ചതിന് യുവതിക്ക് ലോവർ ക്രിമിനൽ കോടതി ഒരു വർഷം തടവും 3000 ദിനാർ പിഴയും ശിക്ഷ വിധിച്ചു. 100 ബഹ്റൈൻ ദിനാർ അടച്ചാൽ പ്രതിക്ക് ജാമ്യം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി.
കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി ഹോംക്വറന്റൈനിൽ പോകാൻ യുവതിയോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്വറന്റൈൻ കാലാവധി കഴിയുന്നത് മുൻപ് ഇവർ ബന്ധു വീടുകളിൽ കുടുംബ സംഗമത്തിൽ പങ്കെടുത്തതായി കണ്ടെത്തി. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ ഇവർക്ക് കോവിഡ് പോസിറ്റീവ് ആകുകയും സമ്പർക്കത്തിലുള്ള 6 പേർക്ക് രോഗം കണ്ടെത്തുകയും ചെയ്തു.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
ഹോം ക്വാറൻറൈൻ ലംഘിച്ചതിനും അതുവഴി മറ്റുള്ളവരിലേക്ക് രോഗബാധ പടർത്തിയതിനുമാണ് യുവതിയെ ലോവർ ക്രിമിനൽ കോടതി ശിക്ഷിച്ചത്.