
മനാമ: ബഹ്റൈനില്‍ സഹപ്രവര്‍ത്തകയ്ക്ക് നേരെ ചൂടുവെള്ള ആക്രമണം നടത്തിയ കേസില്‍ ശിക്ഷ വിധിക്കപ്പെട്ട യുവാവ് സമര്‍പ്പിച്ച അപ്പീലില്‍ ഫസ്റ്റ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി മാര്‍ച്ച് 16ന് വിധി പറയും.
നേരത്തെ ഹൈ ക്രിമിനല്‍ കോടതി യുവാവിനെ മൂന്നു വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു. ഇതിനെതിരെ സമര്‍പ്പിച്ച അപ്പീലാണ് ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതി പരിഗണിച്ചത്.
ഒരു കഫേയിലെ ജോലിക്കാരായിരുന്നു യുവാവും ആക്രമണത്തിനിരയായ യുവതിയും. ഒരു ഓര്‍ഡര്‍ കൈകാര്യം ചെയ്യുന്നതിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കയ്യാങ്കളിക്കിടെ നിലത്തു വീണ യുവതി എഴുന്നേറ്റ് യുവാവിനു നേരെ തിരിഞ്ഞപ്പോള്‍ യുവാവ് അവിടെ പാചകത്തിന് വെച്ചിരുന്ന ചൂടുവെള്ളമെടുത്ത് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ യുവതിക്ക് 25% വൈകല്യം സംഭവിച്ചിരുന്നു.


