
മനാമ: ബഹ്റൈനില്‍ നിലവില്‍ വെള്ളിയാഴ്ച ജുമുഅ നടക്കുന്ന പള്ളികള്‍ക്കു പുറമെ റമദാനില്‍ മാത്രമായി ജുമുഅയ്ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 28 പള്ളികള്‍ കൂടി അനുവദിച്ചതായി സുന്നി എന്‍ഡോവ്മെന്റ്സ് ഡയറക്ടറേറ്റ് അറിയിച്ചു.
റമദാനിലെ എല്ലാ വെള്ളിയാഴ്ചകളിലും ഈ പള്ളികളില്‍ കൂട്ടപ്രാര്‍ത്ഥന നടത്താമെന്ന് സുന്നി എന്‍ഡോവ്മെന്റ്സ് കൗണ്‍സില്‍ ചെയര്മാന് ഡോ. ഷെയ്ഖ് റാഷിദ് അല്‍ ഹജിരി പറഞ്ഞു. എല്ലാവര്ക്കും ബുദ്ധിമുട്ടില്ലാതെ ജുമുഅയില്‍ പങ്കാളികളാവാനുള്ള എല്ലാ സംവിധാനങ്ങളും കൗണ്‍സില്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


