
ദോഹ: ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് ഖത്തറിലെത്തി.
ബഹ്റൈന്‍-ഖത്തര്‍ ബന്ധം മുന്നോട്ടു കൊണ്ടുപോകാനും സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സന്ദര്‍ശന വേളയില്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
ഖത്തര്‍ ഡെപ്യൂട്ടി അമീര്ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍ താനിയും നിരവധി മുതിര്‍ന്ന ഖത്തറി ഉദ്യോഗസ്ഥരും ചേര്‍ന്ന് അദ്ദേഹത്തെ സ്വീകരിച്ചു.


