
മനാമ: വിശുദ്ധ റമദാന് മാസത്തിന്റെ ആരംഭം കുറിക്കുന്ന ചന്ദ്രക്കല ദര്‍ശനത്തെക്കുറിച്ചുള്ള സാക്ഷ്യങ്ങള്‍ സ്വീകരിക്കാനും മാസാരംഭം സ്ഥിരീകരിക്കുന്ന ഇസ്ലാമിക ലോകത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ സ്വീകരിക്കാനുമായി ഫെബ്രുവരി 17ന് (ചൊവ്വാഴ്ച) ചന്ദ്രദര്‍ശന സമിതി യോഗം ചേരുമെന്ന് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക് അഫയേഴ്സ് (എസ്.സി.ഐ.എ) അറിയിച്ചു.
ചന്ദ്രക്കല ദര്‍ശനവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ സാക്ഷ്യങ്ങളോ വിവരങ്ങളോ ഉള്ള വ്യക്തികള്‍ ഉടന്‍ തന്നെ ചന്ദ്രദര്‍ശന സമിതിയുമായി ബന്ധപ്പെടണമെന്ന് കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു.


