
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഐ.ബി. (ഇന്റര്‍നാഷണല്‍ ബാക്കലൗറിയേറ്റ്) പ്രോഗ്രാം നടപ്പിലാക്കാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമയും ഇന്റര്‍നാഷണല്‍ ബാക്കലൗറിയേറ്റ് ഓര്‍ഗനൈസേഷന്റെ (ഐ.ബി.ഒ) ഡയറക്ടര്‍ ജനറല്‍ ഒല്ലി-പെക്ക ഹൈനോനനും ധാരണാപത്രം ഒപ്പുവെച്ചു. 2026 സെപ്റ്റംബറില്‍ അടുത്ത അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭം മുതല്‍ ഈ പരിപാടി അവതരിപ്പിക്കും.
ഇസ ടൗണിലെ വിദ്യാഭ്യാസ മന്ത്രാലയ ആസ്ഥാനത്താണ് ഒപ്പുവെക്കല്‍ നടന്നത്, മന്ത്രാലയത്തിലെ വിവിധ വിദ്യാഭ്യാസ മേഖലകളില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍, സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകളുടെ പ്രതിനിധികള്‍, ഐ.ബി.ഒ. പ്രതിനിധി സംഘം എന്നിവര്‍ പങ്കെടുത്തു.


