
മനാമ: ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) ഓഫീസര്‍മാര്‍ക്കുള്ള പ്രത്യേക സൈനിക കോഴ്സിന്റെ ബിരുദദാന ചടങ്ങ് ഓപ്പറേഷന്‍സ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗാനിം ഇബ്രാഹിം അല്‍ ഫദ്ലയുടെ സാന്നിധ്യത്തില്‍ നടത്തി.
വിശുദ്ധ ഖുര്‍ആന്‍ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടര്‍ന്ന് കോഴ്സിനെക്കുറിച്ചുള്ള ഒരു സംക്ഷിപ്ത വിവരണം നടന്നു.
അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് ഫോര്‍ ഓപ്പറേഷന്‍സ് ബിരുദധാരികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. മികച്ച പങ്കാളികള്‍ക്ക് അംഗീകാര അവാര്‍ഡുകളും വിതരണം ചെയ്തു. കോഴ്സില്‍ നാഷണല്‍ ഗാര്‍ഡിലെ നിരവധി ഉദ്യോഗസ്ഥരും കുവൈത്ത് സായുധ സേനയിലെ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു.
ബിരുദദാന ചടങ്ങില്‍ ബി.ഡി.എഫിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ബഹ്റൈനിലെ കുവൈത്ത് എംബസിയിലെ മിലിട്ടറി അറ്റാഷെ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് റാഷിദ് അല്‍ മുതൈരിയും പങ്കെടുത്തു.


