
മനാമ: ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനെ പ്രതിനിധീകരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.
കല സ്വത്വത്തെ പ്രതിഫലിപ്പിക്കുകയും സാംസ്കാരിക വൈവിധ്യത്തെ ആഘോഷിക്കുകയും ചെയ്യുന്നുവെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു. രാജ്യത്തിന്റെ സര്‍ഗ്ഗാത്മകതയുടെ സമ്പന്നമായ ചരിത്രവും ബഹ്റൈന്‍ കലാകാരന്മാരുടെ കഴിവും അദ്ദേഹം പരാമര്‍ശിച്ചു.
സോളോ എക്സിബിഷന് അവസരങ്ങള്‍ക്കുള്ള വിജയികളെ ചടങ്ങില്‍ പ്രഖ്യാപിച്ചു. ഫോക്ക് ആര്‍ട്ട് സ്പേസ് അവതരിപ്പിക്കുന്ന സോളോ എക്സിബിഷന് നടത്താനുള്ള അവസരം ഡോ. മയാസ അല്‍ സുവൈദിക്കും 56 ആര്‍ട്ട് ഗാലറി അവതരിപ്പിക്കുന്ന സോളോ എക്സിബിഷന് നടത്താനുള്ള അവസരം അഹമ്മദ് അല്‍ അസദിനും അല്ബറേ ആര്‍ട്ട് സ്പേസ് അവതരിപ്പിക്കുന്ന ഒരു സോളോ എക്സിബിഷന് നടത്താനുള്ള അവസരം ഷെയ്ഖ റാഷ ബിന്ത് സല്മാന് അല്‍ ഖലീഫയ്ക്കും ലഭിച്ചു.
ബി.എ.സി.എയുടെ പ്രവര്‍ത്തന കലണ്ടറിലെ ഒരു സവിശേഷ വാര്‍ഷിക പരിപാടിയാണ് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് എക്സിബിഷന്. 1972ല്‍ തുടങ്ങിയതുമുതല്‍ രാജ്യത്ത് വൈവിധ്യമാര്‍ന്ന ഫൈന്‍, വിഷ്വല്‍ ആര്‍ട്സ് ശൈലികള്‍ ഇതിന്റെ ഭാഗമാണ്.
നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.


