
മനാമ: ബഹ്റൈനിലെ ഷെയ്ഖ് ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ് ഹൈവേയില്‍ സിത്രയ്ക്കടുത്ത് കാറിടിച്ച് രണ്ടു കുട്ടികള്‍ക്ക് പരിക്കേറ്റു.
ഇന്നലെയാണ് സംഭവം. രണ്ടു കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അതിലൊരു കാര്‍ നിയന്ത്രണം വിട്ട് റോഡരികിലൂടെ നടന്നുപോകുകയായിരുന്ന കുട്ടികളെ ഇടിക്കുകയായിരുന്നു.
കുട്ടികളെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ സ്ഥലത്തെത്തി നിയമനടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


