
മനാമ: ബഹ്റൈനില്‍ 50 വയസ്സിനു മുകളിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ജോലി സമയം കുറയ്ക്കാനും വാര്‍ഷിക അവധികള്‍ വര്‍ധിപ്പിക്കാനും വ്യവസ്ഥ ചെയ്യുന്ന സിവില്‍ സര്‍വീസ് നിയമ ഭേദഗതി നിര്‍ദേശം ശൂറ കൗണ്‍സില്‍ വോട്ടിനിട്ട് തള്ളി.
ഈ സാഹചര്യത്തില്‍ കരട് നിയമഭേദഗതി ബില്‍ പുനഃപരിശോധനയ്ക്കായി പാര്‍ലമെന്റിന് തിരിച്ചയയ്ക്കും. ബില്ലില്‍ ചര്‍ച്ച ആരംഭിച്ചപ്പോള്‍ തന്നെ ചില അംഗങ്ങളില്‍നിന്ന് ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ബില്‍ ഭരണഘടനാ വ്യവസ്ഥകള്‍ക്ക് വിരുദ്ധമാണെന്നും പൊതുമേഖലാ ജീവനക്കാര്ക്കിടയിലുണ്ടാകേണ്ട തുല്യത ഇല്ലാതാക്കുന്നതാണെന്നും പൊതുഖജനാവിന് ബാധ്യത സൃഷ്ടിക്കുന്നതാണെന്നും അവര്‍ വാദിച്ചു.


