
മനാമ: അൽഫുർഖാൻ സെൻ്റർ സാമൂഹികക്ഷേമ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ സൽമാനിയ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാനം സംഘടിപ്പിച്ചു. ജനുവരി ഒന്നിന് രാവിലെ 7.30 മുതൽ ഉച്ചക്ക് 12.30 വരെ നടന്ന പരിപാടിയിൽ അൽഫുർഖാൻ പ്രവർത്തകർ, മദ്രസ്സ രക്ഷിതാക്കൾ, അനുഭാവികൾ, സുഹൃത്തുക്കൾ മുതലായവർ പങ്കെടുത്തു.
അൽഫുർഖാൻ ഭാരവാഹികളായ ഷെയ്ക്ക് മുദഫ്ഫിർ, സൈഫുള്ള ഖാസിം, മൂസ സുല്ലമി, സുഹൈൽ, ഷറഫുദ്ധീൻ, മനാഫ് എന്നിവരോടൊപ്പം സുബൈർ MM ( ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ), റിസാലുദ്ധീൻ (അൽ മന്നായി സെൻ്റർ), ഹംസ മേപ്പാടി (ഇന്ത്യൻ ഇസ്ലാഹി സെൻ്റെർ) എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
കൺവീനർ അബ്ദുൾ സലാമിൻ്റെ നേതൃത്വത്തിൽ നടന്ന രക്ത ദാനത്തിൽ അബ്ദുൾ ബാസിത്ത്, ആദിൽ അഹമ്മദ്, സാമിൽ യൂസഫ്, ശാനിദ്, അനൂപ്, അബ്ദുള്ള, ഫാറൂക്ക് മാട്ടൂൽ, ഇഖ്ബാൽ അഹമ്മദ്, അബ്ദുൾ ഹക്കീം, ഇല്യാസ്, നസീഫ്, നവാസ്, മുജീബ്, ഇസ്മയിൽ, ഫിറോസ്, സിറാജ്,ബിനു റഹ്മാൻ, സീനത്ത്, നസീമ എന്നിവർ നിയന്ത്രിച്ചു.
എല്ലാവർഷവും ജനുവരി ഒന്നിനും ഹിജറ വർഷാരംഭമായ മുഹറം ഒന്നിനും അൽഫുർഖാൻ സെൻറർ രക്തദാനം നടത്തിവരുന്നു


