
ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് വെള്ളിയാഴ്ച, ശിശുദിനത്തിൽ വൈകിട്ട് 4.pm ന് ബഹ്റൈൻ എ. കെ. സി.സി. ഇമാ മെഡിക്കൽസുമായി സഹകരിച്ച് കുട്ടികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.
ശിശുരോഗ വിദഗ്ധന്മാരും, ദന്തരോഗ വിദഗ്ധരും, സൗജന്യമായി കുട്ടികളെ പരിശോധിക്കും. വിവിധ പോഷക ആരോഗ്യപ്രശ്നങ്ങൾ കുട്ടികളുമായി ആശയവിനിമയം നടത്തുന്നതോടൊപ്പം, ആവശ്യമായ കുട്ടികൾക്ക് നിരവധി പരിശോധനകൾ സൗജന്യമായിരിക്കും.
കാലാവസ്ഥ മാറ്റത്തിൽ വരുന്ന വൈറസുകളെ കുറിച്ചും, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും, കുട്ടികളെ ബോധവാന്മാരാക്കുന്ന ക്ലാസുകൾ ഉണ്ടായിരിക്കും.
വൈറ്റമിൻ ഡി ടെസ്റ്റും, ഇ സി ജി യും, കുട്ടികൾക്ക് ചെറിയൊരു തുകയ്ക്ക് ലഭ്യമാക്കും.
കൂടുതൽ വിവരങ്ങൾ അറിയുവാനായി കൺവീനർ ലിജി ജോൺസൻ
tel. 38980006


