
കേരള സോഷ്യൽ & കൾച്ചറൽ അസോസിയേഷൻ (കെ.എസ്.സി.എ)യുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ, സ്ത്രീകളുടെ ആരോഗ്യബോധവത്കരണത്തിന് ബ്രെസ്റ്റ് കാൻസർ അവെയർനസ് വാക്കത്തോണും മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുന്നു.
ഒക്ടോബർ 17, വെള്ളിയാഴ്ച രാവിലെ 6 മണിക്ക്, ഗുദൈബിയയിലെ ആൻഡലസ് ഗാർഡൻ മുതൽ കെ.എസ്.സി.എ ഓഫീസ് വരെ നടക്കുന്ന വാക്കത്തോണിൽ, അസോസിയേഷൻ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുക്കും.
വാക്കത്തോണിന് പിന്നാലെ കെ.എസ്.സി.എ ഓഫീസിൽ വെച്ച് ബ്രെസ്റ്റ് കാൻസർ ബോധവത്കരണ സെഷനും സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കും.
കിംസ് ഹെൽത്ത് സെന്ററിലെ പ്രമുഖ മെഡിക്കൽ പ്രഫഷണലായ ഡോ. നമിത ഉണ്ണികൃഷ്ണൻ മുഖ്യ അതിഥിയായി പങ്കെടുക്കും. ബ്രെസ്റ്റ് ഹെൽത്ത് സംബന്ധിച്ച അവബോധം വർധിപ്പിക്കാനുള്ള സെഷനിൽ പങ്കെടുത്തവർക്ക് അൾട്രാസൗണ്ട് ചെക്കപ്പിനായുള്ള കൂപ്പണുകളും വിതരണം ചെയ്യപ്പെടും.
തുടർന്ന്, She Medic Training Centre-ന്റെ ഫൗണ്ടറായ ഹുസ്നിയ കരിമി, Guest of Honour ആയി ചടങ്ങിൽ സന്നിഹിതയാകും.
കെ.എസ്.സി.എ പ്രസിഡന്റ് ശ്രീ. രാജേഷ് നമ്പ്യാർ,
“സ്ത്രീകളുടെ ആരോഗ്യം സംബന്ധിച്ച ബോധവത്കരണം ഇന്ന് അത്യാവശ്യമാണ്. കുടുംബാംഗങ്ങളോടൊപ്പം എല്ലാവരും ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് അഭ്യർത്ഥിക്കുന്നു,” എന്ന് വ്യക്തമാക്കി.
വനിതാ വേദി പ്രസിഡന്റ് ശ്രീമതി രമ സന്തോഷ്,
“കിംസ് ഹെൽത്ത് സെന്ററിന്റെ സഹകരണത്തോടെ ഇങ്ങനെ ഒരു സമൂഹപരമായ ആരോഗ്യക്യാമ്പ് സംഘടിപ്പിക്കാനായതിൽ വളരെയധികം സന്തോഷമുണ്ടെന്നും കൂടുതൽ സ്ത്രീകളിൽ ആരോഗ്യബോധം വളർത്തുക എന്നതാണ് ഈ പരിപാടിയുടെ മുഖ്യലക്ഷ്യം,” എന്നും വ്യക്തമാക്കി.
