വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേക്ക് മാരക വിഷം ഉൾക്കൊള്ളുന്ന കത്ത് പാഴ്സലായി അയച്ചെന്ന് റിപ്പോർട്ട്. റസിൻ എന്ന മാരക വിഷം ഉൾക്കൊള്ളുന്ന പാഴ്സലാണ് അയച്ചത്. ജൈവായുധമായി ഉപയോഗിക്കുന്ന അതിമാരക വിഷമാണ് റസിൻ. കാനഡയിൽ നിന്നാണ് കത്തയച്ചതെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
സംഭവവുമായി ബന്ധപ്പെട്ട വൈറ്റ് ഹൗസ് ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. സംഭവത്തെ കുറിച്ച് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗവും, അമേരിക്കൻ പോസ്റ്റൽ ഇൻസ്പെക്ഷൻ സർവീസും അന്വേഷണം ആരംഭിച്ചു.