ന്യൂഡൽഹി: ആര്‍എസ്പി നേതാവും ലോക്സഭ എംപിയുമായ എന്‍കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡൽഹിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് ജനപ്രതിനിധികളില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് എംപിക്ക് കൊവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം സഭയില്‍ പങ്കെടുത്തിരുന്നു.
കഴിഞ്ഞ ദിവസം വരെ മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള 30 ജനപ്രതിനിധികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ തന്നെ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.