
മനാമ : ഫ്രൻഡ്സ് സ്റ്റഡി സർക്കിൾ സംഘടിപ്പിക്കുന്ന “പ്രവാചകൻ; നീതിയുടെ സാക്ഷ്യം” എന്ന കേമ്പയിനിന്റെ ഭാഗമായി റിഫ ഏരിയ പൊതു പ്രഭാഷണം സംഘടിപ്പിച്ചു.
ദിശ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ യുവപണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി പി വിഷയം അവതരിപ്പിച്ചു സംസാരിച്ചു. പ്രവാചകൻ മുഹമ്മദ് നബി യോടുള്ള സ്നേഹം യാഥാർത്യമാവുന്നത് അദ്ദേഹത്തിന്റെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്തുമ്പോൾ ആണെന്ന് അദ്ദേഹം പറഞ്ഞു. മുൻഗാമികളായ പ്രവാചക അനുചരന്മാർ അങ്ങിനെയാണ് പ്രവാചകനെ സ്നേഹിച്ചത്. മർദ്ദിതരും പീഡിതരുമായ ജനവിഭാഗത്തിന്റെ കൂടെയായിരുന്നു എന്നും പ്രവാചകൻ. നീതിയുടെ സംസ്ഥാപനത്തിൽ അതീവജാഗ്രത കാണിച്ച പ്രവാചകൻ സ്വന്തം കുടുംബാംഗങ്ങളോട് പോലും വിട്ടുവീഴ്ച്ച ചെയ്തിരുന്നില്ല. പ്രവാചക ചര്യ ജീവിതത്തിൽ പകർത്തി
ജീവിതം മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു
ഏരിയ പ്രസിഡന്റ് മൂസ കെ ഹസൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ റയാൻ സക്കരിയ ഖിറാഅത്ത് നടത്തി.
ഏരിയ സെക്രട്ടറി നജാഹ് കെ സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് അഹമ്മദ് റഫീഖ് സമാപനവും നടത്തി.
