
മനാമ: ബഹ്റൈനിലെ സൈക്യാട്രിക് ഹോസ്പിറ്റലിന് നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റിയിയുടെ (എന്‍.എച്ച്.ആര്.എ) ദേശീയ പ്ലാറ്റിനം അക്രഡിറ്റേഷന് ലഭിച്ചു.
ഈ നേട്ടത്തില്‍ ഗവണ്മെന്റ് ആശുപത്രികളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മറിയം അത്ബി അല്‍ ജലഹമ അഭിമാനം പ്രകടിപ്പിച്ചു. മെഡിക്കല്‍, നഴ്സിംഗ്, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരുടെ സമര്‍പ്പണത്തിനുള്ള അംഗീകാരമാണിതെന്ന് അവര്‍ പറഞ്ഞു. മാനസികാരോഗ്യ സേവനങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പ്രത്യേക ആരോഗ്യ സംരക്ഷണത്തിനുള്ള ഒരു മുന്‍നിര ദേശീയ കേന്ദ്രമെന്ന നിലയില്‍ ആശുപത്രിയുടെ പങ്ക് ഏകീകരിക്കുന്നതിലും അവര്‍ നടത്തുന്ന ശ്രമങ്ങളെ ജലഹമ അഭിനന്ദിച്ചു.
ക്ലിനിക്കല്‍ സേവനങ്ങള്‍, രോഗീസുരക്ഷ, ഭരണപരമായ കാര്യക്ഷമത, അപകടസാധ്യതാ മാനേജ്മെന്റ്, തുടര്‍ച്ചയായ പ്രകടനം മെച്ചപ്പെടുത്തല്‍ പരിപാടികള്‍ എന്നിവയുടെ വിശദമായ അവലോകനങ്ങള്‍ ഉള്‍പ്പെടുന്ന സമഗ്രമായ വിലയിരുത്തലിനെ തുടര്‍ന്നാണ് അക്രഡിറ്റേഷന് ലഭിച്ചത്.
