മനാമ: ബഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ ഒരു വാർഡിൽ തീപിടിത്തം.
ഡ്യൂട്ടിയിലുള്ള മെഡിക്കൽ, ടെക്നിക്കൽ ജീവനക്കാരുടെ അടിയന്തര ഇടപെടലിനെ തുടർന്ന് സിവിൽ ഡിഫൻസ് സംഘം എത്തി തീ നിയന്ത്രണവിധേയമാക്കിയതായി സർക്കാർ ആശുപത്രി വകുപ്പ് അറിയിച്ചു.
മയക്കുമരുന്ന് ഉപയോഗിച്ച് സ്വയം മുറിവേൽപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഒരു രോഗിയാണ് തീപിടിത്തമുണ്ടാക്കിയത്. അയാൾക്ക് പൊള്ളലേറ്റു. മറ്റൊരു രോഗിക്ക് പുക ശ്വസിച്ച് പരിക്കേറ്റു. മറ്റു രോഗികൾ, ജീവനക്കാർ, സന്ദർശകർ എന്നിവർക്കൊന്നും പരിക്കേറ്റിട്ടില്ല. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ അധികൃതർ ആളുകളെ ഒഴിപ്പിക്കൽ ഉൾപ്പെടെ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചു.
ആശുപത്രിയുടെ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ തുടരുന്നുണ്ടെന്ന് സർക്കാർ ആശുപത്രി വകുപ്പ് അധികൃതർ അറിയിച്ചു.
Trending
- ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉള്‍പ്പടെ 19 പേര് പിടിയിൽ
- കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയയ്ക്ക് പുതിയ സാരഥികൾ
- ബഹ്റൈനിൽ പാസ്പോർട്ട്-റെസിഡൻസി സേവനങ്ങൾക്ക് പുതിയ എക്സ്പ്രസ് സംവിധാനം
- പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) വിദ്യാർത്ഥികളെ ആദരിച്ചു
- ഒടുവിൽ കുറ്റം സമ്മതിച്ചു: സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്
- വീണയുടെ മൊബൈല്‍ ഫോണ്‍ പരിശോധന നിര്‍ണായകം; ഡിജിറ്റല്‍ തെളിവുകള്‍ വീണ്ടെടുക്കാന്‍ ഇഡി
- അക്രമം ഇങ്ങനെയൊന്നുമല്ല; തിരുവനന്തപുരത്ത് സംഭവിച്ചത് സ്വാഭാവിക പ്രതികരണം;എം. സ്വരാജ്
- ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി രണ്ടാം ചെസ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നു

