
ബഹ്റൈൻ പ്രതിഭ മുഹറഖ് മേഖലയുടെ ആഭിമുഖ്യത്തിൽ മേഖലാ സമ്മേളന ഭാഗമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജീവിത ശൈലി രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ടെസ്റ്റുകളും ഫ്രീ ഡോക്ടർ കൺസൾട്ടേഷനും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരുന്നു. മുന്നൂറിലധികം പേർ മുൻകൂട്ടി രജിസ്റ്റർ ചെയ്തും അല്ലാതെയുമായി ക്യാമ്പിൽ പങ്കെടുത്തു. ഡോ: ആകാശ് ശശിധരൻ തൈറോയ്ഡ്, ഹെർണിയ തുടങ്ങിയ രോഗങ്ങളെ കുറിച്ചുള്ള ഒരു ക്ലാസ് എടുക്കുകയുണ്ടായി.
മുഹറഖ് മേഖല പ്രസിഡണ്ട് സജീവൻ മാക്കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹ്റൈൻ പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിൽ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. മുഹറഖ് മേഖല സെക്രട്ടറി ബിനു കരുണാകരൻ സ്വാഗതവും, പ്രതിഭ സെക്രട്ടറി മിജോഷ് മൊറാഴ, പ്രതിഭ രക്ഷാധികാരി പി. ശ്രീജിത്ത്, ഹെല്പ് ലൈൻ കൺവീനർ ജയേഷ് എന്നിവർ ആശംസയും മേഖല ഹെല്പ് ലൈൻ കൺവീനർ ഗിരീഷ് കല്ലേരി നന്ദിയും പറഞ്ഞു. സൗജന്യമായി ക്യാമ്പ് നടത്തിയതിനു ഹോസ്പിറ്റലിനുള്ള ഉപഹാരം പ്രതിഭ സെക്രട്ടറി മിജോഷും ഡോ: ആകാശിനുള്ള ഉപഹാരം പ്രതിഭ പ്രസിഡണ്ട് ബിനു മണ്ണിലും കൈമാറി. ക്യാമ്പിൽ പങ്കെടുത്തവർക്ക് പത്ത് ദിവസത്തിനുള്ളിൽ സൗജന്യ കൺസൾട്ടേഷൻ ഉണ്ടായിരിന്നു.
മേഖല എക്സികുട്ടീവ് കമ്മറ്റി അംഗങ്ങൾ മേഖലയിലെ യൂണിറ്റ് എക്സികുട്ടീവ് അംഗങ്ങൾ, പ്രതിഭ കേന്ദ്ര കമ്മറ്റി അംഗങ്ങൾ, രക്ഷാധികാരി അംഗങ്ങൾ തുടങ്ങിയവർ ക്യാമ്പിന്റെ ഭാഗമായി. രാവിലെ എട്ടുമണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് അവസാനിച്ചു.
