മനാമ: 2002 ൽ ടോസ്റ്റ് മാസ്റ്റർസ് ഇന്റർ നാഷനിൽ ചാർട്ടർ ചെയ്ത് ബഹ്റൈനിലെ പതിനൊന്നാമത്തെ ക്ലബ് ആയി പ്രവർത്തനമാരംഭിച്ച ഫാൽക്കൺ ടോസ്റ്റ് മാസ്റ്റർസ് ക്ളബ് പതിനെട്ടാം വാർഷിക ആഘോഷം ആരംഭിച്ചു. 18 ആം വാര്ഷികത്തോടനുബന്ധിച്ചു 20 നു ഞായറാഴ്ച രാത്രി 7 മണിക്ക് തുടങ്ങുന്ന സൂം മീറ്റിംഗിൽ റീജിയണൽ ഡയറക്ടർ ജെയിംസ്, മുൻ റീജിയണൽ ഡയറക്ടർ അലി ഷഹബാസ് അലി , 2015 വേൾഡ് ചാംപ്യൻഷിപ് രണ്ടാം സ്ഥാനം നേടിയ ആദിത്യ , മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും ടോസ്സ്റ്മാസ്റ്റർസിന്റെ എൺപത്തെട്ടാമതും അക്രെഡിറ്റഡ് സ്പീക്കറും ആയ പ്രശസ്ത ട്രെയിനർ മുഹമ്മദ് അലി ഷുക്രി, ഫാൽക്കൺ മുൻ പ്രസിഡന്റും ഇപ്പോൾ ഡിസ്ട്രിക്ട് 116 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടറുമായ മൻസൂർ മൊയ്ദീൻ തുടങ്ങിയവർ പങ്കെടുക്കുന്നു. ഡിബേറ്റ് മത്സരം നിയന്ത്രിക്കുന്നത് പ്രശസ്ത ഡിബേറ്റ് മാസ്റ്റർ മുഹമ്മദ് നാസിർ ആണ്.
ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ ഡോ. ഖമറുദ്ദിൻ പ്രസിഡന്റും, പി.കെ.വി സലിം വി പി എജുകേഷനും ആയി പ്രവർത്തനം ആരംഭിച്ച ക്ലബ് 18 വര്ഷം കൊണ്ട് ബഹ്റൈനിലെ എഴുപതിൽ പരം ക്ളബ്ബുകളിൽ ഏറ്റവും മികവുറ്റ ക്ളബുകളിലൊന്നായി അറിയപ്പെടുന്നു. അഞ്ഞൂറിലേറെ അംഗങ്ങൾ ഈ കാലയളവിൽ ഫാൽക്കണിൽ അംഗങ്ങളായിരുന്നിട്ടുണ്ട്.
ടോസ്സ്റ്മാസ്റ്റർസിന്റെ വാർഷിക മത്സരങ്ങളിൽ എല്ലാ രംഗത്തും ക്ളബ് അംഗങ്ങൾ മികവ് പുലർത്തിയിട്ടുണ്ട്. 2006 ആദ്യമായി ഒരു അറബ് പൗരൻ , മുഹമ്മദ് അലി ശുക്റി ഇന്റർനാഷണൽ കൺവെൻഷനിൽ ഫൈനലിസ്റ് ആയി എത്തിയത് ഫാൽക്കൺ പ്രതിനിധീകരിച്ചായിരുന്നു . ഏരിയ – ഡിവിഷൻ – ജില്ലാ തല മത്സരങ്ങളിലും എന്നും ഫാൽക്കൺ പ്രതിനിധികൾ മുന്നിലാണ്.
2017 മുതൽ ക്ലബിന്റെ ഗവൽ ക്ലബ് പ്രവർത്തിക്കുന്നു. നൂറിലേറെ അംഗങ്ങൾ ഇതുവരെയായി ഗവൽ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഭാഗമായിട്ടുണ്ട്. നാടകം, സ്കിറ്, കോമഡി തുടങ്ങിയ രംഗങ്ങളിലും ഗവൽ അംഗങ്ങൾ മുന്നിലാണ്.
ബഹ്റൈനിലും പുറത്തുമുള്ള ക്ലബ് അംഗങ്ങളും ഗവൽ അംഗങ്ങളും കൂടാതെ അതിഥികൾക്കും പ്രവേശനം ഉണ്ടായിരിക്കും. പതിനെട്ടാം വാർഷിക സ്മരണിക- ഡോക്യുമെന്ററി പ്രകാശനം, അംഗങ്ങളുമായുള്ള സംവേദനം തുടങ്ങി നിരവധി പരിപാടികളിൽ പങ്കെടുക്കാൻ 39805127 എന്ന നമ്പറിൽ ബന്ധപ്പടുക.