
തിരുവനന്തപുരം: ഗവണ്മെന്റ് അഭിഭാഷകര്‍ക്ക് ശമ്പള വര്‍ധനവ്. മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനവ് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാ ഗവൺമെൻ്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ, അഡീഷണൽ ഗവൺമെൻ്റ് പ്ലീഡർ ആന്റ് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ, പ്ലീഡർ ടു ഡു ഗവൺമെന്റ്റ് വർക്ക് എന്നിവരുടെ പ്രതിമാസ വേതനമാണ് വർദ്ധിപ്പിക്കുന്നത്. യഥാക്രമം 87,500 രൂപയിൽ നിന്നും 1,10,000 രൂപയായും 75,000 രൂപയിൽ നിന്നും 95,000 രൂപയായും 20,000 രൂപയിൽ നിന്നും 25,000 രൂപയുമായാണ് ശമ്പളം വർദ്ധിപ്പിക്കുക. 2022 ജനുവരി മുതലുള്ള പ്രാബല്യത്തിലാണ് ശമ്പള വര്‍ധനവ്.
