കോഴിക്കോട്: സഹോദരിമാര്‍ കൊലചെയ്യപ്പെട്ടതിനുശേഷം കാണാതായ സഹോദരന് മരിച്ചതായി സംശയം. തലശ്ശേരിയില്‍ കണ്ടെത്തിയ 60 വയസിലധികം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം സഹോദരന് പ്രമോദിന്റേതാണോ എന്നാണ് സംശയിക്കുന്നത്.
ഇന്നലെ വൈകുന്നേരമാണ് കുയ്യാലിപ്പുഴയില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്. പോലീസ് വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ബന്ധുക്കളുമായി പോലീസ് ആശയവിനിമയം നടത്തി.
അവിവാഹിതരായ വൃദ്ധസഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന് സാമ്പത്തിക പ്രശ്നങ്ങള്‍ ഇല്ലായിരുന്നു എന്ന് അറിയുന്നു.
കോഴിക്കോട് കരിക്കാംകുളം ഫ്ളോറിക്കന്‍ റോഡിനു സമീപത്തെ വാടകവീട്ടില്‍ താമസിച്ചിരുന്ന ശ്രീജയ (76), പുഷ്പലളിത (66) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒപ്പം കഴിഞ്ഞിരുന്ന സഹോദരന് പ്രമോദിനെ (62) കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുന്നതിനിടെയാണ് തലശ്ശേരിയില്‍ ഇയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.
സഹോദരിമാര്‍ ശ്വാസംമുട്ടിയാണ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തളര്‍ന്നു കിടപ്പിലായിരുന്നു ശ്രീജയ. ശ്രീജയ മരിച്ചെന്ന് പ്രമോദ് ബന്ധു ശ്രീജിത്ത് ബാബുവിനെ ഫോണില്‍ വിളിച്ച് പറഞ്ഞിരുന്നു. തുടര്‍ന്ന് ശ്രീജിത്തും ബന്ധുക്കളും വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
സഹോദരങ്ങളെ വളരെയേറെ സ്നേഹിച്ച് പരിചരിച്ച് വര്‍ഷങ്ങളായി ഒപ്പം നില്‍ക്കുകയായിരുന്നു പ്രമോദ്. വിവാഹം കഴിക്കാതെയും ജോലി ഉപേക്ഷിച്ചും സഹോദരിമാര്‍ക്കു വേണ്ടി ജീവിതം നീക്കിവെച്ചയാളാണ്പ്രമോദ്.
Trending
- പോക്സോ ആക്ട്: 11 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 63കാരന് 30 വർഷം കഠിന തടവവും 25,000രൂപ പിഴയും
- ഐഎസ്ഐ, ദാവൂദ് ബന്ധമുള്ള 9 പേർ പിടിയിൽ; ഇന്ത്യയിലുടനീളം ആക്രമണത്തിന് പദ്ധതി
- ‘മാസപ്പടിക്കേസിൽ പണം വിദേശ അക്കൗണ്ടുകളിലേക്ക് കൈമാറി’; ഇഡിക്ക് ഷോൺ ജോർജിന്റെ കത്ത്
- പിണറായി വിജയൻറെ ‘രക്ഷാപ്രവര്‍ത്തനം’ നടത്തിയ ഗണ്മാന്മാര്ക്കെതിരെ എസ്ഐടി വധശ്രമക്കുറ്റം ചുമത്തി
- കൊല്ലം പ്രവാസി അസോസിയേഷൻ ഗുദൈബിയ ഏരിയക്ക് പുതിയ നേതൃത്വം
- AI ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജ ചിത്രങ്ങൾക്കും വീഡിയോകൾക്കും എതിരെ ബഹ്റൈന്റെ മുന്നറിയിപ്പ്
- നല്ല തുടക്കം: സംസ്ഥാനത്തെ എല്ലാ ആശുപത്രികളും ശുചീകരിക്കാന്‍ ആരോഗ്യവകുപ്പിന്റെ സമഗ്ര പദ്ധതി
- നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ട് കുടുംബം

