
ഓക്ടോബർ ഏഴിന്റെ ഹമാസ് ആക്രമണത്തിന് പിന്നാലെ. പലസ്തീന്, ലബനണന്‍, ഇറാന് തുടങ്ങിയ രാജ്യങ്ങളോട് യുദ്ധത്തിനിറങ്ങിയ ഇസ്രയേലില്‍ ഇപ്പോൾ യുദ്ധം ചെയ്യാന്‍ യുവാക്കളെ കിട്ടുന്നില്ലെന്ന് റിപ്പോര്‍ട്ട്. സൈന്യം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ 54,000 തീവ്ര ഓർത്തഡോക്സ് വിദ്യാര്‍ത്ഥികളോട് സൈന്യത്തില്‍ ചേരാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കടുത്ത എതിര്‍പ്പുകൾ പല ഭാഗത്ത് നിന്നും ഉയരുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികൾക്ക് ഇത് സംബന്ധിച്ച് നോട്ടീസയക്കാനാണ് സൈന്യത്തിന്റെ (IDF) തീരുമാനം. ഇതിനായി ഇസ്രയേൽ സുപ്രീം കോടതിയുടെ വിധിയും സൈന്യം ഉയർത്തിക്കാട്ടുന്നു.
രാജ്യത്തെ ജനസംഖ്യയിലെ 13 ശതമാനം മാത്രം വരുന്ന ചെറിയ വിഭാഗമെന്ന പരിഗണന നല്കി ഇസ്രയേലിലെ തീവ്ര ഓർത്തഡോക്സ് ജൂത സെമിനാരികളിലെ വിദ്യാര്‍ത്ഥികൾക്ക് (Yeshiva students) പതിറ്റാണ്ടുകളായി സൈനിക സേനത്തില് നിന്നും ഇളവ് ലഭിച്ചിരുന്നു. ഈ ഇളവ് കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ സുപ്രീം കോടതി എടുത്ത് കളഞ്ഞു. രാജ്യത്ത് 18 വയസ് പൂര്‍ത്തിയാകുന്ന കൗമാരക്കാര്‍ക്ക് രണ്ട് വര്‍ഷം നിര്‍ബന്ധ സൈനിക സേവനം ചെയ്യാണം. തുടർന്ന് സൈന്യത്തിൽ അധിക നിയമനങ്ങളും നല്‍കിയിരുന്നു.
എന്നാല്‍ തീവ്ര ഓർത്തഡേക്സ് വിദ്യാര്‍ത്ഥികളെ ഇതില്‍ നിന്നും നിയമപരമായി ഒഴിവാക്കിയിരുന്നു. എന്നാല്‍, രണ്ടര വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ പരിക്കുകളും ആൾനാശവും മാനസിക പ്രശ്നങ്ങളും സൈന്യത്തെ ബാധിക്കുകയും തളര്‍ത്തുകയും ചെയ്തു. ഇതോടെ യുദ്ധ മുഖത്തെ സൈനിക ബലം കുറഞ്ഞു. ഇതോടെയാണ് തീവ്ര ഓർത്തഡോക്സ് വിദ്യാര്‍ത്ഥികളെയും സൈന്യത്തിലേക്ക് എടുക്കണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തിനെതിരെ നെതന്യാഹു സര്‍ക്കാറിന്റെ ഭാഗമായ തീവ്ര വലത് പക്ഷ ഹാരഡി പാർട്ടികൾ എതിര്‍പ്പ് അറിയിക്കുയും നിമയ നിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ‘ഒഴിവാക്കുന്നവരുടെ ഭരണം അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. എല്ലാവർക്കും നിർബന്ധിത സൈനികസേവനം. അതാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നായിരുന്നു ഇസ്രയേൽ ബെയ്റ്റെന് ചെയർമാൻ അവിഗ്ഡോർ ലിബർമാൻ പറഞ്ഞത്. നെതന്യാഹുവിന്റെ യുഎസ് സന്ദര്‍ശനത്തിന് മുമ്പ് തീവ്ര ഓർത്തഡോക്സ് വിദ്യാര്‍ത്ഥികളെ സൈനിക സേവനത്തില്‍ നിന്നും ഒഴിവാക്കുന്ന ബില്ല് കൊണ്ടുവരാനാണ് ഹാരേദി പാർട്ടികളുടെ ശ്രമമെന്നും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോര്‍ട്ട് ചെയ്യുന്നു.
