മുഹറഖ്: ഇറാനു നേരെ ഇസ്രായേല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് ഗള്‍ഫ് മേഖലയിലുണ്ടായ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജൂണ്‍ 14 മുതല്‍ 16 വരെ ഇറാഖിലെ ബാഗ്ദാദിലേക്കും നജാഫിലേക്കും ജോര്‍ദാനിലെ അമ്മാനിലേക്കുമുള്ള എല്ലാ ഷെഡ്യൂള്‍ ചെയ്ത വിമാനങ്ങളും റദ്ദാക്കി.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് തങ്ങളുടെ മുന്‍ഗണനയെന്ന് ഗള്‍ഫ് എയര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ എയര്‍ലൈന്‍ ഖേദം പ്രകടിപ്പിച്ചു. യാത്രക്കാരെ അവരുടെ അന്തിമ ലക്ഷ്യസ്ഥാനങ്ങളിലേക്കെത്താന്‍ സഹായിക്കാനും താമസിപ്പിക്കാനും വഴിതിരിച്ചുവിടാനും ശ്രമിക്കുന്നുണ്ട്.
ഗള്‍ഫ് എയര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ ഔദ്യോഗിക വെബ്സൈറ്റായ gulfair.com വഴിയോ ഫ്ളൈറ്റ് ഷെഡ്യൂളുകളെക്കുറിച്ചുള്ള ഏറ്റവും പുതിയ അപ്ഡേറ്റുകള് പരിശോധിക്കാന്‍ യാത്രക്കാര്‍ക്ക് ഗള്‍ഫ് എയര്‍ നിര്‍ദേശം നല്കി.
Trending
- ബഹ്റൈനില്‍ മരുന്നു വിലകള്‍ ഏകീകരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ പരസ്യ നിയമം ലംഘിക്കുന്നവര്‍ക്ക് 20,000 ദിനാര്‍ പിഴ; നിയമം പാര്‍ലമെന്റ് അംഗീകരിച്ചു
- ബഹ്റൈനില്‍ മുങ്ങല്‍ ഉപകരണ കടകളില്‍ കോസ്റ്റ് ഗാര്‍ഡ് പരിശോധന നടത്തി
- നിയമവിരുദ്ധ മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ് കാണാതായയാള്ക്കു വേണ്ടി തിരച്ചില്‍
- കൗമാരക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഉയര്‍ന്ന റേറ്റിംഗ് ലഭിച്ചു
- എല്‍.എം.ആര്.എ. നവീകരിച്ച വേതന സംരക്ഷണ സംവിധാനം ആരംഭിച്ചു
- രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമലയിലെ അയ്യപ്പ സന്നിധിയിൽ

