കണ്ണൂര്‍: കണ്ണൂരിലെ അഴീക്കോട് മീന്‍കുന്നില്‍ യുവതിയെയും രണ്ടു മക്കളെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
മീന്‍കുന്ന് മമ്പറം പീടികയ്ക്കു സമീപം മഠത്തില്‍ ഹൗസില്‍ ഭാമ (44), ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. മക്കളെ കിണറ്റിലെറിഞ്ഞതിനു ശേഷം അമ്മയും കിണറ്റില്‍ ചാടിയതാണെന്നാണ് സൂചന.
മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. പുലര്‍ച്ചെ രണ്ടു മണിയോടെ ഇവരെ കാണാതായിരുന്നു. രാവിലെ അയല്‍വാസികളാണ് കിണറ്റില്‍ മൂന്നു പേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. മത്സ്യത്തൊഴിലാളിയായ ഭര്‍ത്താവ് രമേഷ് ബാബു ഇന്നലെ ചാലിലെ വീട്ടിലായിരുന്നു. എ.എസ്.പി. കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി.
Trending
- ഡയാലിസിസിനായി ആശുപത്രിയിലെത്തിച്ചു, പിന്നാലെ കാര്‍ഡിയാക് അറസ്റ്റ്; നടൻ സലിം കുമാർ വിട വാങ്ങി
- ഭൂമിക്കായ് കൈകോർത്ത് WMFബഹ്റൈൻ നാഷണൽ കൗൺസിൽ
- ഓപ്പറേഷന് തൂഫാന് : സംസ്ഥാന വ്യാപക റെയ്ഡില്‍ 241 അറസ്റ്റ്, 231 കേസുകള്‍
- മൂന്ന് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് പുതിയ വിസകൾ നൽകുന്നത് നിർത്തിവെച്ച് യുഎഇ
- കോക്രോച്ച് പാര്‍ട്ടി അഭിജിത് ദീപ്കെ ഡല്‍ഹിയിലെത്തി; ജന്തര്‍മന്തിറില്‍ പ്രതിഷേധം
- മുഹറഖ് മലയാളി സമാജം ‘മഞ്ചാടി ബാലവേദി’ ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിനാഘോഷങ്ങൾക്ക് തുടക്കമായി
- ട്രാവലറും ട്രിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 2 മരണം, നിരവധി പേര്‍ക്ക് പരിക്ക്
- വോയ്സ് ഓഫ് ട്രിവാൻഡ്രം-ബഹ്റൈൻ ഫോറം (VOT) ലോക പരിസ്ഥിതി ദിനം ആചരിച്ചു

