സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല.
നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്ന് അറിയുന്നു. തമിഴ്നാട് അതിര്‍ത്തിയാണ് നൂല്‍പ്പുഴ. തമിഴ്നാട്ടിലെ വെള്ളരി കവലയില്‍നിന്ന് വരുമ്പോള്‍ വയലില്‍വെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇരുവരെയും കാണാതായതോടെ ഇന്നു പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മാനുവിന്റെ ഭാര്യ ചന്ദ്രികയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.
കേരളത്തിലെ കാപ്പാട് കോളനിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള തമിഴ്നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മാനു. ബന്ധുക്കളുള്ള കാപ്പാട് കോളനിയിലേക്ക് മാനുവും കുടുംബവും വിരുന്നുവന്നതായിരുന്നു. വിരുന്നുവന്നാല്‍ ഏറെ നാള് ഈ കോളനിയില്‍ താമസിച്ച ശേഷമായിരുന്നു മടങ്ങിയിരുന്നത്. മാനുവിന് മൂന്ന് മക്കളുണ്ട്.
ബത്തേരിയില്‍നിന്ന് 14 കിലോമീറ്റര്‍ മാറി നൂല്പ്പുഴയില്നിന്ന് കാപ്പാട്ടേക്ക് പോകുന്ന വഴിയില്‍ ഇരുമ്പുപാലത്തിനു സമീപമാണ് സംഭവം.
സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂല്‍പ്പുഴ. ഇവിടെനിന്ന് നേരത്തേ കുടുംബങ്ങളെ പുനരധിവാസ പദ്ധതി പ്രകാരം മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
Trending
- ക്രിമിനല്‍ കേസ് വിധിയെ എതിര്‍ത്ത് ഹര്‍ജി നല്‍കാനുള്ള കാലാവധി നീട്ടല്‍: നിയമ ഭേദഗതിക്ക് പാര്‍ലമെന്റിന്റെ അംഗീകാരം
- ഗള്‍ഫ് എയര്‍ ഭാഗികമായി സ്വകാര്യവല്‍ക്കരിക്കാനുള്ള നിര്‍ദേശം പാര്‍ലമെന്റ് തള്ളി
- നായയോട് ക്രൂരത: യുവാവ് അറസ്റ്റില്‍
- വത്തിക്കാനിലെ ആഘോഷത്തില്‍ സഹവര്‍ത്തിത്വത്തിന്റെ സന്ദേശവുമായി ബഹ്റൈന്‍ ഗതാഗത മന്ത്രി
- സുരക്ഷാ കൗണ്‍സിലില്‍ പലസ്തീന് ജനതയ്ക്ക് പിന്തുണ ആവര്‍ത്തിച്ച് ബഹ്റൈന്‍
- WMO സ്നേഹ സംഗമം ശ്രദ്ധേയമായി
- ‘ക്ഷേമ പ്രഖ്യാപനങ്ങള്‍ ജാള്യത മറയ്ക്കാന്‍’; തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളെ കബളിപ്പിക്കുന്നുവെന്ന് വി ഡി സതീശന്
- കലൂർ സ്റ്റേഡിയത്തിൽ അതിക്രമിച്ചുകയറിയെന്ന ജിസിഡിഎയുടെ പരാതി,ഡിസിസി പ്രസിഡന്റടക്കം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

