കുവൈറ്റ് സിറ്റി: കുവൈറ്റിൽ 805 പേർക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് -19 ബാധിതരുടെ എണ്ണം 90,387 ആയി. 516 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇതുവരെ 81,037 പേർ കുവൈറ്റിൽ രോഗമുക്തി നേടിയിട്ടുണ്ട്. കൊറോണ വൈറസ് ബാധയെത്തുടർന്ന് 2 പേർ മരിച്ചതായും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതുവരെ 546 പേരാണ് കുവൈറ്റിൽ കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്.
നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത് 8,804 പേരാണ്. ഇതിൽ 90 പേർ ഗുരുതരാവസ്ഥയിലാണ്. പുതുതായി 4324 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ആകെ 6,48,051 പേരെയാണ് രാജ്യത്ത് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുള്ളത്.