പുൽപ്പള്ളി: രണ്ടു മാസത്തിനിടെ 26 പരാതികൾ ലഭിച്ചതിനെ തുടർന്ന് വയനാട്ടിലെ കോളേജ് അദ്ധ്യാപകന് സസ്പെൻഷൻ. പഴശ്ശിരാജ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ജോബിഷ് ജോസഫിനെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.
വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും പരാതിയിലാണ് നടപടി.
പ്രാഥമികാന്വേഷണം നടത്തിയ കോളേജ് ജുഡീഷ്യൽ എൻക്വയറി കമ്മിറ്റി ഗുരുതരമായ പരാതികളാണ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്തത്. വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും അപമര്യാദയായി പെരുമാറൽ, ഭീഷണിപ്പെടുത്തൽ, മേലധികാരികളെ ധിക്കരിക്കൽ, കോളേജിന്റെ അക്കാദമിക് അന്തരീക്ഷം തകർക്കൽ, സമൂഹമാധ്യമത്തിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങൾ ജോബിഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. സഹപ്രവർത്തകരെ മർദിച്ചതും അദ്ധ്യാപികയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതുമുൾപ്പെടെ ഒട്ടേറെ കേസുകളും ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് നേരെ അതിക്രമം കാണിച്ചതിനാൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിലാണ് പോലീസ്.
Trending
- പോലീസുകാരിയെ വധിച്ച കേസ്: ഭര്‍ത്താവിന് മൂന്നു ജീവപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും
- വിനോദയാത്രയ്ക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
- ലൈംഗികാതിക്രമക്കേസ്: രഞ്ജിത്തിന് ജാമ്യം
- ബ്രിട്ടീഷ് പ്രധാനമന്ത്രി ബഹ്റൈന്‍ സന്ദര്‍ശിച്ചു
- കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കള്‍ വിറ്റു; കടയുടമയ്ക്ക് 3 വര്‍ഷം തടവ്
- റോഡ് വികസനം: ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ അനുമതി തേടി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തകര്‍ത്തു
- ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഗതാഗത മന്ത്രി അവലോകനം ചെയ്തു

