കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക് പോയിരുന്നു.
Trending
- ഫേസ്ബുക്ക് പോസ്റ്റില്‍ സ്ത്രീവിരുദ്ധ കമന്റ്: നടി ഹണി റോസ്പോലീസില് പരാതി നല്കി
- ഫോറസ്റ്റ് ഓഫീസ് തകര്‍ക്കല്‍: പി.വി. അന്‍വറിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം
- ഇന്‍സ്റ്റഗ്രാമില്‍ മകള്‍ക്ക് സന്ദേശം അയച്ചതിന് അടിച്ചു; പത്താംക്ലാസുകാരന്റെ മരണത്തില്‍ ബന്ധുക്കളായ ദമ്പതികള്‍ അറസ്റ്റില്‍
- കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം; നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു
- വല ക്യാരക്ടർ ലുക്ക്;കിടിലൻ മേക്കോവറിൽ പ്രൊഫ അമ്പിളിയായി ജഗതി
- ജിപിഎസ് ട്രാക്കിങ് സംവിധാനം ഉപയോഗിച്ചുള്ള ലഹരിക്കടത്ത്. രണ്ടുപേര്‍ പിടിയില്‍
- കനത്ത മൂടല്‍ മഞ്ഞ്; ഡല്‍ഹിയില്‍ 200 വിമാനങ്ങള്‍ വൈകി, 10 എണ്ണം റദ്ദാക്കി
- ശ്വാസ തടസ്സം; വെള്ളാപ്പള്ളി നടേശൻ ആശുപത്രിയിൽ