ഇന്ത്യന്‍ സ്കൂള്‍ ചെയര്മാന് അദ്ദേഹം ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം ഓര്‍ത്തെങ്കിലും പൊതു സമൂഹത്തോട് സംവദിക്കുമ്പോൾ അല്പമെങ്കിലും മാന്യതയും സത്യസന്ധതയും പുലര്‍ത്തേണ്ടതുണ്ടെന്ന് യു.പി.പി ഓര്‍മ്മിപ്പിച്ചു.
ഇന്ത്യന്‍ സ്കൂളിലെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ ഒരു അംഗമെന്ന നിലയില്‍ വാര്‍ഷിക വരിസംഖ്യ ആയ അഞ്ചു ദിനാര്‍ മെമ്പർഷിപ്പ് ഫീസ് അടച്ച ഏതൊരു രക്ഷിതാവിനും പങ്കെടുക്കാമെന്നു ഇന്ത്യൻ സ്കൂള്‍ ഭരണഘടനയില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ഭരിക്കുന്ന കമ്മിറ്റിയംഗങ്ങളുടെ കഴിവുകേടും പിടിപ്പുകേടും കാരണം ചില ആളുകളെ തങ്ങളുടെ വോട്ട് ബാങ്ക് ആയി മാറ്റാനുള്ള ഒറ്റ ഉദ്ദേശ്യത്തില്‍ കൃത്യമായി ഫീസ് പിരിക്കാതിരിക്കുകയും ഫീസ് അടക്കാന്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ തെരഞ്ഞെടുപ്പു ദിവസം വോട്ട് ചെയ്യാന്‍ അനുവദിക്കാത്ത രീതിയുമാണ് തുടരുന്നത് . തങ്ങള്‍ മനപൂര്‍വ്വം ഫീസ് ഒഴിവാക്കി കൊടുക്കുന്ന തങ്ങളുടെ വോട്ട് ബാങ്കായ നല്ല സാമ്പത്തിക ശേഷിയുള്ള ഒരു വിഭാഗത്തിന് മാത്രം ആരുമറിയാതെ വോട്ട് ചെയ്യാനുള്ള സൗകര്യം ചെയ്ത് കൊടുത്ത് കൊണ്ട് സ്കൂളിനെ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഇന്നത്തെ ഭരണസമിതിയുടെ തലപ്പത്തിരിക്കുന്ന ആളിനും അദ്ദേഹത്തെ കാണാചരടില്‍ നിയന്ത്രിക്കുന്ന രക്ഷിതാക്കള്‍ അല്ലാത്ത ചിലര്‍ക്കുമാണ്.
കുട്ടികളുടെ ഫീസ് അടക്കുന്നത് കുട്ടികള്‍ക്ക് ക്ളാസ്സുകളില്‍ കയറാനുള്ളതും മെമ്പർ ഷിപ് ഫീസ് രക്ഷിതാക്കള്‍ക്ക് ഏതൊരു സ്ഥാപനത്തിലെയും അംഗത്വം നിലനിര്ത്താനുമുള്ളതാണെന്നത് വസ്തുതയാണ്. ഇന്ത്യൻ സ്കൂളിന്റെ ദൈനം ദിന പ്രവർത്തനങ്ങൾക്ക് എല്ലാ കുട്ടികളും ഫീസ് കൃത്യമായി അടക്കേണ്ടത് നിർബന്ധപൂർവമായ ഒരു കാര്യമാണ്. അധ്യാപർക്കും മറ്റു സ്കൂൾ സ്റ്റാഫുകൾക്കും ശമ്പളവും മറ്റു കാര്യങ്ങളും നൽകണമെങ്കിൽ കുട്ടികൾ കൃത്യ സമയത്തു ഫീസ് അടക്കേണ്ടത് വളരെ നിര്‍ബന്ധമുള്ള കാര്യമാണ്. സാമൂഹിക പ്രതിപത്തിഉള്ള യുണൈറ്റഡ് പേരെന്റ്സ് പാനൽ ഒരിക്കലും ഒരു രക്ഷിതാവും ഫീസ് അടക്കാതിരിക്കുന്നതിനോട് യാതൊരു കാരണവശാലും യോജിക്കില്ല” .
എല്ലാ കുട്ടികളും മുഴുവൻ ഫീസും അടച്ചു ഇന്ത്യൻ സ്കൂളിനെ രക്ഷിക്കുക എന്നത് ഓരോ രക്ഷിതാവിന്റേയും കടമയാണ്. കഴിഞ്ഞ വർഷങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് ഇപ്പോൾ ഭരിച്ചു കൊണ്ടിരിക്കുന്ന ഭരണസമിതി പല രക്ഷിതാക്കളോടും “നിങ്ങൾ ഫീസ് അടക്കേണ്ടെന്നും പകരം ഞങ്ങൾക്ക് വോട്ട് നൽകി വിജയ്യിപ്പിക്കണമെന്നും” ആവശ്യപ്പെട്ടതിന്റെ ഫലമാണ് പല രക്ഷിതാക്കളും ഫീസ് അടക്കാതെ ഇന്ന് സ്കൂൾ ഈ അവസ്ഥയിൽ ആയത്. ഇന്ത്യൻ സ്കൂളിന്റെ പുരോഗതിക്കു വേണ്ടി ഇത് വരെ ഒന്നും ചെയ്യാത്ത ഈ കമ്മിറ്റി അതു മറച്ചു വെക്കാൻ ഇപ്പോഴും പത്തു വർഷം മുൻപേ ഭരണം വിട്ടൊഴിഞ്ഞ യൂ.പി.പി യുടെ തലയിൽ എല്ലാ കെട്ടി വച്ചു രക്ഷപെടാൻ ആണ് ശ്രമിക്കുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ തങ്ങളെ അധികാരത്തിലേറാന്‍ വഴിവിട്ട രീതിയില്‍ സഹായിച്ച മുഴുവന്‍ ആളുകള്‍ക്കും വന്‍ ശമ്പളം നല്കാവുന്ന രീതിയില്‍ ഇത് വരെ ഇല്ലാത്ത മാനേജര്‍ തസ്തികകളും നഴ്സസ് തസ്തികകളും സൃഷ്ടിച്ച് സ്കൂളിലെ വരുമാനം വന്‍ തോതില്‍ വേണ്ടപ്പെട്ടവരിലേക്ക് എത്തിക്കുകയാണ് ഇപ്പോൾ ഈ കമ്മിറ്റി ചെയ്യുന്നത്.
സ്കൂളിനെ സാമ്പത്തികമായി തകർക്കുന്ന അനാവശ്യ തസ്തികകളും മറ്റു പ്രവർത്തികളും എല്ലാം രക്ഷിതാക്കൾ വന്നു ചോദ്യം ചെയ്യുമെന്ന് ഭയന്നിട്ടാണ് ഇവർ രക്ഷിതാക്കള്‍ ജനറല്‍ ബോഡിയില്‍ ഏത്തുന്നതിനെതിരെ ഒരു നിയമം കൊണ്ടു വരാന്‍ ശ്രമിക്കുന്നത്. ഭരണഘടനയില്‍ അനുശാസിക്കുന്ന പോലെ മെമ്പർഷിപ്പ് ഫീസ് അടച്ച മുഴുവന്‍ രക്ഷിതാക്കള്‍ക്കും വെള്ളിയാഴ്ച നടക്കാൻ പോകുന്ന ജനറല്‍ ബോഡിയില്‍ പങ്കെടുക്കാൻ അവസരമൊരുക്കാന്‍ വേണ്ടിയാണ് യൂ.പി.പി ഇങ്ങനെ ഒരു കുറിപ്പ് രക്ഷിതാക്കളുടെ ഇടയിൽ എത്തിച്ചത്.
ഭാര്യമാർ ഇന്ത്യൻ സ്കൂളിൽ ജോലിചെയ്യുന്നത് കൊണ്ട് അവരുടെ ഭർത്താക്കന്മാർ തെറ്റുകൾ കണ്ടാൽ എതിർക്കരുതെന്നുള്ള ഭീഷണി പെടുത്തലുകൾ ഒരു ജനാധിപത്യ മര്യാദക്ക് ചേർന്നതല്ല. പിന്നെ ജോലിചെയ്യുന്ന ജീവനക്കാർക്ക് വേതനം നൽകുന്നത് ആരുടെയും ഔദാര്യം അല്ലെന്നും ചോദ്യം ചെയ്യുന്നവരെ ഭീഷണിപെടുത്തി അവരുടെ വായടിപ്പിക്കുന്നത് നല്ല പ്രവണത അല്ലെന്നും
ജനാധിപത്യത്തിലൂടെ അധികാരത്തിലെത്തിയവര്‍ എന്തിന് രക്ഷിതാക്കൾ ജനറൽ ബോഡിയിൽ പങ്കെടുക്കുന്നതിനെ ഭയക്കണം എന്നും യൂ.പി.പി ചോദിച്ചു.