കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെ കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ചനിലയിലാണ് കണ്ടെത്തിയത്.
കണ്ണൂരിൽനിന്ന് സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയിൽ അടുത്ത ദിവസം ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു നവീൻ ബാബു.
ഇന്നലെ വൈകീട്ട് കണ്ണൂർ കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി.പി. ദിവ്യ എ.ഡി.എമ്മിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ചെങ്കണാൽ പെട്രോൾ പമ്പിന് നിരാക്ഷേപ പത്രം മാസങ്ങൾ വൈകിച്ചു എന്നും അവസാനം എങ്ങനെ കൊടുത്തു എന്ന് അറിയാമെന്നുമാണു ദിവ്യ പറഞ്ഞത്. രണ്ടു ദിവസത്തിനകം കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങിൽനിന്ന് ഇറങ്ങിപ്പോയത്.
നവീൻ ബാബുവിൻ്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവർ ജില്ലാ കലക്ടർ കൂടി ഉണ്ടായിരുന്ന വേദിയിൽവെച്ച് നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉപഹാരം നൽകുന്ന സമയത്ത് തൻ്റെ സാന്നിധ്യം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞാണ് അവർ വേദി വിട്ടത്.
യാത്രയയപ്പ് യോഗത്തിനു ശേഷം വാഹനത്തിൽ താമസസ്ഥലത്തേക്ക് തിരിച്ച എ.ഡി.എം. വഴിയിൽ വണ്ടിനിർത്താൻ ആവശ്യപ്പെട്ട് ഇറങ്ങിയെന്നാണ് ഡ്രൈവർ പറഞ്ഞത്. ഇന്നു പുലർച്ചെ പത്തനംതിട്ടയിലെത്തേണ്ട നവീൻ ബാബുവിനെ കാത്ത് ബന്ധുക്കൾ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു. ട്രെയിൻ എത്തിയപ്പോൾ നവീൻ ബാബു ഇറങ്ങാതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Trending
- ഗുരുദേവ സോഷ്യൽ സൊസൈറ്റി“ഗുരുസ്മൃതി പുരസ്കാരം“ ശ്രീ. കെ .ജി .ബാബുരാജന് സമ്മാനിച്ചു
- എ.ഡി.എമ്മിന്റെ ആത്മഹത്യ:ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരായപരാതിയിൽമനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- സൂപ്പർ മൂൺ എത്തുന്നു; ബഹ്റൈൻ ആകാശം ചുവക്കും
- ഐ.പി.യു. ജനറൽ അസംബ്ലി യോഗത്തിൽ എം.പി. അബ്ദുൽനബി സൽമാൻ അദ്ധ്യക്ഷനായി
- സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്: വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ
- ബഹ്റൈൻ കാൻസർ സൊസൈറ്റിക്ക് മുടി ദാനം ചെയ്ത് ജ്യോതി മേനോൻ
- ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി അറബ് ടൂറിസം സ്റ്റാറ്റിസ്റ്റിക്സ് ഫോറത്തിൽ പങ്കെടുത്തു
- വർണ്ണാഭമായി ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ “ജി എസ് എസ് മഹോത്സവം 2024”