കാസർകോട്: ദേശീയ കബഡി താരമായ കായികാദ്ധ്യാപിക ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവിനും ഭർതൃമാതാവിനും കോടതി കഠിനതടവും 2 ലക്ഷം രൂപ വീതം പിഴയും വിധിച്ചു.
ബേഡകം കുട്ട്യാനം സ്വദേശിനി പ്രീതി (26) 2017 ഓഗസ്റ്റ് 18നാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. ഭർത്താവ് വെസ്റ്റ് എളേരി മാങ്ങോട്ടെ പൊറവങ്കര വീട്ടിൽ രാകേഷ് കൃഷ്ണൻ (38), ഭർതൃമാതാവ് ശ്രീലത (59) എന്നിവർക്കാണ് അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി (1) എ. മനോജ് ശിക്ഷ വിധിച്ചത്.
രാകേഷിന് 7 വർഷവും ശ്രീലതയ്ക്ക് 5 വർഷവുമാണ് കഠിനതടവ്. ഒരു ലക്ഷം രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 മാസംകൂടി കഠിനതടവ് അനുഭവിക്കണം.
സ്ത്രീധനപീഡന കുറ്റത്തിൽ ഇരുവർക്കും 2 വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപവീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 2 മാസംകൂടി കഠിനതടവ് അനുഭവിക്കണം.
പ്രീതിക്ക് 9 വയസ്സുള്ള മകളുണ്ട്. നഷ്ടപരിഹാരത്തുക കുട്ടിക്ക് നൽകാൻ ജില്ലാ നിയമസേവന സഹായ അതോറിറ്റിക്കു നിർദേശം നൽകി. കേസിൽ രണ്ടാം പ്രതിയായിരുന്ന ഭർതൃപിതാവ് ടി.കെ. രമേശൻ വിചാരണയ്ക്കിടെ മരിച്ചു. 20 സാക്ഷികൾ, 27 രേഖകൾ, അമ്മ, സഹോദരൻ എന്നിവരുടെ മൊഴികൾ, പ്രീതി പോലീസിൽ നൽകിയ പരാതി, ഡയറിക്കുറിപ്പ്, മരിക്കുന്നതിനു തലേന്നു പ്രീതി അഭിഭാഷകന് തയാറാക്കി നൽകിയ 39 പേജുള്ള കുറിപ്പ് തുടങ്ങിയവയാണ് പ്രതികൾ ക്രൂരമായി പീഡിപ്പിച്ചതിന് തെളിവുകളായി കോടതിയിൽ ഹാജരാക്കിയത്.
ബേഡകം എസ്.ഐ. എ. ദാമോദരൻ ആദ്യം അന്വേഷിച്ച കേസിൽ കാസർകോട് ഡിവൈ.എസ്.പി. എം.വി. സുകുമാരനാണ് തുടരന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനൽ ഗവ. പ്ലീഡർ ഇ. ലോഹിതാക്ഷൻ, ആതിര ബാലൻ എന്നിവർ ഹാജരായി.
Trending
- ‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
- ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
- രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു