ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രണ്ട് ദിവസത്തിനകം രാജിവയ്ക്കുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാൾ. ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ച ശേഷമേ ഇനി മുഖ്യമന്ത്രി പദവിയിൽ ഇരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ കേജ്രിവാൾ ഇങ്ങനെ പ്രഖ്യാപിച്ചത്. ‘ആം ആദ്മി പാർട്ടിയ്ക്ക് ദൈവാനുഗ്രഹമുണ്ട്. ഓരോ വീടുകളിലും ഓരോ തെരുവുകളിലും ഞാൻ പോകും. ജനങ്ങളുടെ അഭിപ്രായം ആരായും. അതറിയും വരെ കസേരയിൽ ഇരിക്കില്ല. ‘ കേജ്രിവാൾ പറഞ്ഞു. സുപ്രീംകോടതി നിയന്ത്രണങ്ങളുള്ളതിനാൽ ഞങ്ങൾക്ക് ജോലിചെയ്യാനാവില്ലെന്ന് ചിലർ പറയുന്നു. സത്യസന്ധനാണ് ഞാനെന്ന് തോന്നിയാൽ വലിയ തോതിൽ എനിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും കേജ്രിവാൾ ആവശ്യപ്പെട്ടു. അത്തരത്തിൽ ആവശ്യപ്പെട്ടാലേ മുഖ്യമന്ത്രിക്കസേരയിൽ താനിരിക്കൂ എന്നും കേജ്രിവാൾ വ്യക്തമാക്കി.2025 ഫെബ്രുവരി വരെയാണ് ഡൽഹിയിൽ നിയമസഭയുടെ കാലയളവ്. എന്നാൽ നവംബറിൽ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ഡൽഹിയിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന് കേജ്രിവാൾ ആവശ്യപ്പെട്ടു. അതേസമയം കേജ്രിവാളിനോട് രാജിവയ്ക്കരുതെന്ന് അണികൾ ആവശ്യപ്പെട്ടു. മനീഷ് സിസോദിയ മുഖ്യമന്ത്രി ആകില്ലെന്നും ബിജെപി ആപ്പിനെ തകർത്ത് ഡൽഹി ഭരിക്കാനാണ് ശ്രമിക്കുന്നതെന്നും കേജ്രിവാൾ പറഞ്ഞു. കേസുകളുടെ പേരിൽ ജയിലിൽ പോയാലും രാജിവയ്ക്കരുതെന്ന് കേജ്രിവാൾ പ്രതിപക്ഷ പാർട്ടികളോട് ആവശ്യപ്പെട്ടു. മാർച്ച് 11ന് അറസ്റ്റിലായ കേജ്രിവാളിന് കഴിഞ്ഞദിവസമാണ് ജാമ്യം ലഭിച്ചത്. എന്നാൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകാനോ ഏതെങ്കിലും ഔദ്യോഗിക രേഖയിൽ തീരുമാനമെടുക്കാനോ ജാമ്യവ്യവത്ഥ കാരണം കഴിയില്ല.
Trending
- ഗോപൻ സ്വാമിയുടെ മരണ സർട്ടിഫിക്കറ്റുണ്ടോയെന്ന് ഹൈക്കോടതി; അച്ഛന്റേത് മരണമല്ല, സമാധിയെന്ന് മകൻ
- ലോസാഞ്ചലസിൽ കാട്ടുതീ അണയ്ക്കാൻ വെള്ളത്തിന് പകരം ഉപയോഗിക്കുന്നത് മറ്റൊരു വസ്തു.
- പാകിസ്ഥാന്റെ തലവര മാറുന്ന കണ്ടെത്തൽ, 80,000 കോടിയുടെ നിധി ഇന്ത്യയ്ക്ക് തൊട്ടടുത്ത്
- പീച്ചി ഡാം റിസർവോയറിൽ വീണ ഒരു പെൺകുട്ടി കൂടി മരിച്ചു, മരണം മൂന്നായി
- പെപ്പര് സ്പ്രേ കുടുക്കി; സ്കൂട്ടര് യാത്രികനെ കുത്തിവീഴ്ത്തി 22 ലക്ഷം കവര്ന്ന 10 പേര് പിടിയില്
- മരിച്ചെന്ന് കരുതി മോര്ച്ചറിയിലേക്ക് മാറ്റിയ വയോധികനില് ജീവന്റെ തുടിപ്പ്
- നിറം കുറവാണെന്നും ഇംഗ്ലീഷ് അറിയില്ലെന്നും പറഞ്ഞ് ഭർത്താവിന്റെ അവഹേളനം; 19കാരി നവവധു ജീവനൊടുക്കി
- ബിനിലിന്റെ മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള നടപടികൾ തുടങ്ങി; പരിക്കേറ്റ മലയാളിയെയും തിരിച്ചെത്തിക്കാൻ ശ്രമം