കൽപ്പറ്റ: നാടകകൃത്തും നോവലിസ്റ്റും സാംസ്കാരിക പ്രവർത്തകനുമായ കെ.ജെ. ബേബി (കനവ് ബേബി– 70) അന്തരിച്ചു. ഇന്ന് രാവിലെ അദ്ദേഹത്തെ നടവയലിലെ വീടിനോടു ചേർന്നുള്ള കളരിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആദിവാസി കുട്ടികൾക്ക് ബദൽ വിദ്യാഭ്യാസം നൽകുന്നതിനായി വയനാട്ടിലെ ചിങ്ങോട് എന്ന സ്ഥലത്ത് കനവ് എന്ന ഗുരുകുലാശ്രമം സ്ഥാപിച്ചതോടെയാണ് അദ്ദേഹം കനവ് ബേബി എന്ന് അറിയപ്പെട്ടുതുടങ്ങിയത്.
ബേബിയുടെ ‘മാവേലിമൻറം’ എന്ന നോവൽ ആദിവാസി ജീവിതത്തിന്റെ നേർ പരിച്ഛേദമാണ്. ഈ നോവലിന് 1994-ലെ കേരള സാഹിത്യ അക്കാദമി അവാർഡും പിന്നീട് മുട്ടത്തുവർക്കി അവാർഡും ലഭിച്ചു. ബേബി രചിച്ച ‘നാടുഗദ്ദിക’ നാടകവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
Trending
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
- എഴുത്തുകാരിക്ക് നേരെ ലൈംഗികാതിക്രമം, വി കെ പ്രകാശിനെ അറസ്റ്റ് ചെയ്തു
- പരിശോധനയ്ക്കിടെ വാഹനം ഇടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമം; സാഹസികമായി പിന്തുടർന്ന് പിടികൂടി എക്സൈസ്
- കല്യാണ വീട്ടിൽ നിന്ന് മോഷ്ടിച്ച 17.5 പവൻ സ്വർണം വഴിയിൽ ഉപേക്ഷിച്ച നിലയിൽ
- ആര്യാടൻ പുരസ്കാരം കെ.സി വേണുഗോപാലിന്
- ദേശീയ കബഡി താരത്തിന്റെ ആത്മഹത്യ: ഭർത്താവിനും ഭർതൃമാതാവിനും കഠിനതടവും 2 ലക്ഷം വീതം പിഴയും
- വിലങ്ങാടിന് കൈത്താങ്ങായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം