മനാമ: ബഹ്റൈനിലെ ഇന്ത്യൻ അംബാസഡറുടെ രക്ഷാകർതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) പുതിയ ഭാരവാഹികളെ നാമനിർദ്ദേശം ചെയ്തു. ഈ നേതൃപരമായ റോളിൽ പ്രശംസനീയമായ മൂന്ന് വർഷത്തെ കാലാവധി പൂർത്തിയാക്കിയ ഡോ. ബാബു രാമചന്ദ്രൻ്റെ പിൻഗാമിയായി അഡ്വ. വി.കെ.തോമസിനെ പുതിയ ചെയർമാനായി നാമനിർദ്ദേശം ചെയ്തു.
അഡ്വ. തോമസിനോടൊപ്പം പുതിയ എക്സിക്യൂട്ടീവ് ടീമിൽ, പങ്കജ് നല്ലൂർ, പ്രകാശ് മോഹൻ എന്നിവർ വൈസ് ചെയർമാൻമാരായും, അനീഷ് ശ്രീധരനെ ജനറൽ സെക്രട്ടറിയായും, ഉദയ് ഷാൻഭാഗ് ട്രഷററായും, ജോയിൻ്റ് സെക്രട്ടറിമാരായി സുരേഷ് ബാബുവും ജവാദ് പാഷയും, ജോയിൻ്റ് ട്രഷററായി അൽതിയ ഡിസൂസയും ചുമതലയേറ്റു. കഴിഞ്ഞ മൂന്നു വർഷത്തെ അമൂല്യമായ സംഭാവനകൾ കണക്കിലെടുത്ത്, ഡോ. ബാബു രാമചന്ദ്രൻ പുതിയ ടീമിൻ്റെ ഉപദേശകനായി തുടരും. ഐസിആർഎഫിൻ്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കോർ ടീമിനോടൊപ്പം സഹകരിച്ച് പ്രവർത്തിക്കുന്ന 30 അംഗ എക്സിക്യൂട്ടീവ് ടീം തിരഞ്ഞെടുത്തിണ്ട്.
എക്സിക്യൂട്ടീവ് ടീം അംഗങ്ങൾ:
അരുൾദാസ് തോമസ്, ഭഗവാൻ അസർപൊട്ട , മണി ലക്ഷ്മണമൂർത്തി, നിഷ രംഗരാജൻ, രാകേഷ് ശർമ്മ, സുബൈർ കണ്ണൂർ, ചെമ്പൻ ജലാൽ, കെ ടി സലിം, മുരളീകൃഷ്ണൻ, നൗഷാദ് പൂനൂർ, നാസർ മഞ്ചേരി, പി എസ് ബാലസുബ്രഹ്മണ്യം, നിതിൻ ജേക്കബ്, മുരളി നോമുല, ഡി വി ശിവകുമാർ, ദിലീപ് ഭാട്ടിയ, ക്ലിഫോർഡ് കൊറിയ. ദീപ്ഷിക സരോഗി, ഹേമലത സിംഗ്, കൽപന പാട്ടീൽ, അനു ജോസ്, സാന്ദ്ര പാലണ്ണ, രാജീവൻ സി കെ, ശ്രീധർ, ഫൈസൽ മാടപ്പിള്ളി, സിറാജുദീൻ, സുനിൽ കുമാർ, രുചി ചക്രവർത്തി, അജയകൃഷ്ണൻ, പങ്കജ് മാലിക്.
ബഹ്റൈനിലെ ഇന്ത്യൻ സമൂഹത്തിനായുള്ള തങ്ങളുടെ 25 വർഷത്തെ സമർപ്പണ സേവനത്തെ ആഘോഷിക്കുന്നതിനായി സംഘടന ഒരു വര്ഷം നീണ്ടു നിൽക്കുന്ന വിവിധ സാമൂഹിക പരിപാടികളുമായി മുന്നോട്ടു പോകുന്നു.