മനാമ : ഐ.വൈ.സി.സി ബഹ്റൈൻ ഐ.ടി & മീഡിയ വിങിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓൺലൈൻ കോൺഗ്രസ് പാഠശാലയുടെ രണ്ടാമത്തെ ക്ലാസ്സ് 2024 ഓഗസ്റ്റ് 07 രാത്രി 8.00 ന്, ഐ.വൈ.സി.സി ബഹ്റൈൻ ഒഫീഷ്യൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ നടക്കുന്നതാണ്.
മുൻ കേരള മുഖ്യമന്ത്രിയും, കോൺഗ്രസിന്റെ ജനകീയ നേതാവുമായ ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷിക അനുസ്മരണത്തോടനുബന്ധിച്ചു, സോഷ്യൽ മീഡിയ സംവിധാനത്തിലൂടെ തുടർന്ന് പോകുന്ന, ഈ പരിപാടി കഴിഞ്ഞ മാസം ഇന്ത്യൻ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ : വിദ്യ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്താണ് തുടക്കം കുറിച്ചത്.
ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി പി. സനൂജ്, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് വിഷയത്തിൽ വിഷയാവതരണം നടത്തും.
ഐ.വൈ.സി.സി ബഹ്റൈനുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ബഹ്റൈനിലെ കോൺഗ്രസ് അനുഭാവികൾക്ക് താഴെ കാണുന്ന
നമ്പറിൽ ബന്ധപ്പെടാമെന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
38285008 ( ഐ.വൈ.സി.സി ബഹ്റൈൻ ഹെല്പ് ഡെസ്ക് )