മനാമ: നിയമവിരുദ്ധമായി പിടിച്ച 220 കിലോഗ്രാം വലിപ്പം കുറഞ്ഞ സാഫി മത്സ്യം (മുയൽ മത്സ്യം) പിടികൂടിയതായി ബഹ്റൈൻ മറൈൻ റിസോഴ്സ് ഡയറക്ടറേറ്റ് അറിയിച്ചു.
സമുദ്രവിഭവങ്ങളുടെ നിയന്ത്രണം, ചൂഷണം, സംരക്ഷണം എന്നിവ സംബന്ധിച്ച് 2002ൽ പുറപ്പെടുവിച്ച നിയമപ്രകാരം ഈ ഇനം മത്സ്യത്തെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാൻ ജുഡീഷ്യൽ ഓഫീസർമാർ നടത്തുന്ന നിരീക്ഷണങ്ങളുടെ ഭാഗമായാണ് മത്സ്യം പിടികൂടിയതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനായി നിയമവിരുദ്ധ മത്സ്യബന്ധനം, അതിൻ്റെ വിൽപന, വാങ്ങൽ എന്നിവയിൽനിന്ന് വിട്ടുനിൽക്കാൻ ഡയറക്ടറേറ്റ് എല്ലാ മത്സ്യത്തൊഴിലാളികളോടും പൗരരോടും താമസക്കാരോടും ആവശ്യപ്പെട്ടു.