എറണാകുളം ജില്ലയിൽ കൊവിഡ് ബാധ അതിരൂക്ഷമായി തുടരുന്നു. ക്ലസ്റ്ററുകൾക്ക് പുറമെ നഗര പ്രദേശങ്ങളിലും രോഗവ്യാപനമുണ്ട്. ജില്ലയിൽ 163 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 144 പേർക്കും സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധ. രോഗബാധയുണ്ടാകുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണത്തിലും വർധന ഉണ്ടാവുന്നത് ജില്ലയിൽ ആശങ്ക ഏറ്റുകയാണ്.
പശ്ചിമകൊച്ചിയിലെ കൊവിഡ് വ്യാപനം കൂടാതെ കിഴക്കൻ പ്രദേശങ്ങളായ വെങ്ങോലയിലും രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. പശ്ചിമകൊച്ചിയിലാണ് ഉയർന്ന രോഗവ്യാപനമുള്ളത്. നിയന്ത്രണങ്ങൾ നിലനിൽക്കെ പശ്ചിമ കൊച്ചിയിൽ മാത്രം 36 പേർക്കാണ് കൊവിഡ് ബാധിച്ചത്. 11 ആരോഗ്യ പ്രവർത്തകർക്കും 5 നാവിക ഉദ്യോഗസ്ഥർക്കും ജില്ലയിൽ രോഗം സ്ഥിരീകരിച്ചു. കളമശ്ശേരി, വെങ്ങോല, തൃക്കാക്കര എന്നിവിടങ്ങളിലും അതിതീവ്ര രോഗബാധയുണ്ടായി. 83 പേരാണ് രോഗമുക്തി നേടിയത്. അതേസമയം 1969 പേർ ജില്ലയിൽ കൊവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്നുണ്ട്.
Please like and share Starvision News FB page – facebook.com/StarvisionMal/
Starvision News WhatsApp group link – chat.whatsapp.com/InpYc1Gx7ptChSzkYPrqpE