മനാമ: നിയമം ലംഘിച്ച് ബഹ്റൈൻ പൗരത്വം നേടിയ കേസുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ സ്വീകരിക്കാൻ പ്രത്യേക ഹോട്ട്ലൈൻ (997) തുടങ്ങിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഹോട്ട്ലൈൻ ജൂൺ 27 മുതൽ പ്രവർത്തനക്ഷമമാകും. ഔദ്യോഗിക പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ ലഭ്യമാകും.
വിളിക്കുന്നവർ അവരുടെ ഐഡൻ്റിറ്റി വെളിപ്പെടുത്തുകയും നൽകിയ വിവരങ്ങൾ പൗരത്വ കേസുകൾ അവലോകനം ചെയ്യാൻ നിയോഗിക്കപ്പെട്ട കമ്മിറ്റിയുടെ പ്രവർത്തനത്തെ സഹായിക്കുമെന്ന് ഉറപ്പാക്കുകയും വേണം.