മനാമ: ബഹ്റൈനിൽ പുതുതായി 377 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഇതിൽ 138 പേർ പ്രവാസികളാണ്. 231 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. യാത്രയുമായി ബന്ധപ്പെട്ടു 8 പേർക്ക് രോഗം ബാധിച്ചു. ബഹ്റൈനിലെ ആകെ രോഗബാധിതർ 49,038 ആണ്.
രാജ്യത്ത് 423 പേർ പുതുതായി രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവർ 45,589 പേരാണ്. 92.97 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 3,266 പേരാണ്. ഇവരിൽ 33 പേരുടെ നില ഗുരുതരമായി തുടരുന്നു. 3233 പേരുടെ നില തൃപ്തികരമാണ്.
ഇതുവരെ ബഹറിനിൽ പരിശോധനയ്ക്ക് വിധേയരായവർ 10,29,969 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,166 പേരെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്.