മനാമ: ബഹ്റൈൻ ചിന്മയ സൊസൈറ്റി യുടെ ആഭിമുഖ്യത്തിൽ സ്വാമി ചിന്മയാനന്ദയുടെ 108-) ൦ ജയന്തി സമുചിതമായി ആഘോഷിച്ചു. ഈ മാസം 12-) 0 തീയതി ആദിലിയ ബാംഗ് സാങ് തായ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ആഘോഷം.
ബഹ്റൈനിലെ ഇന്ത്യൻ സ്ഥാനപതി ശ്രി വിനോദ് ജേക്കബ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. സ്വത്രന്ത ഭാരതത്തിലെ ഓരോ പൗരന്റെയും ആത്മ്മാഭിമാനവും ആൽമവിശ്വാസവും ഉയർത്തുന്നതിനും ഭാരതീയ മൂല്യങ്ങൾ പ്രചരിപ്പിയ്ക്കുന്നതിനും സ്വാമിജി നൽകിയ നിസ്തുല്യമായ സേവനങ്ങളെ ഇന്ത്യൻ സ്ഥാനപതി പ്രകീർത്തിക്കുകയുണ്ടായി. ദേവ്ജി സംരംഭങ്ങളുടെ സാരഥി ശ്രി പ്രകാശ് ദേവ്ജി ചടങ്ങിൽ മുഖ്യാതിഥി ആയിരുന്നു. ചിന്മയ സൊസൈറ്റി പ്രസിഡന്റ് ശ്രി .ശ്യം കൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ശ്രി. അതുൽ ഷിൻഡെ നന്ദി പ്രകാശനം നിർവഹിച്ചു. ചിന്മയ ബാലവിഹാറിലെ നൂറോളം കുട്ടികൾ അവതരിപ്പിച്ച കലപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടുകയുണ്ടായി.
കഴിഞ്ഞ അമ്പതു വര്ഷങ്ങളായീ ബഹറിനിലെ സാമൂഹ്യ സാംസ്കാരിക മേഖലകളിലെ നിറഞ്ഞ സാന്നിധ്യമാണ് ചിന്മയ സൊസൈറ്റി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഭാരതീയ മൂല്യങ്ങൾ , പൈതൃകം, വ്യക്തിത്വ വികസനം എന്നിവ അടിസ്ഥാനമാക്കിയുള്ള പ്രതിവാര ബാലവിഹാർ ക്ലാസുകൾ , പ്രതിവാര സത്സംഗം , ഭഗവത്ഗീത പഠന ക്ലാസുകൾ , രക്തദാനം എന്നിവയാണ് ബഹ്റൈൻ ചിന്മയ സൊസൈറ്റി യുടെ പ്രവർത്തനങ്ങൾ.