കൊച്ചി: ആലുവ ചൊവ്വരയിലെ ഗുണ്ടാ ആക്രമണത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. മലപ്പുറം കച്ചേരിപ്പടി വലിയോറ മണാട്ടിപ്പറമ്പ് പറക്കോടത്ത് വീട്ടില്‍ മുഹമ്മദ് ഫൈസല്‍ (38) ആലപ്പുഴ ചേര്‍ത്തല കുത്തിയതോട് ബിസ്മി മന്‍സിലില്‍ സനീര്‍ (31), തൃക്കാക്കര കുസുമഗിരി കുഴിക്കാട്ട്മൂലയില്‍ വാടകയ്ക്ക് താമസിക്കുന്ന കണ്ണൂര്‍ സ്വദേശി സിറാജ് (37) ചാവക്കാട് തളിക്കുളം പണിക്കവീട്ടില്‍ മുബാറക്ക് (33), തിരൂരങ്ങാടി ചേറൂര് കണ്ണമംഗലം പറമ്പത്ത് സിറാജ് (36) എന്നിവരെയാണ് നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് ചൊവ്വര കൊണ്ടോട്ടി ബസ് സ്റ്റോപ്പില്‍ വര്‍ത്തമാനം പറഞ്ഞിരിക്കുകയായിരുന്ന നാട്ടുകാരെ ഗുണ്ടാസംഘം ആക്രമിച്ചത്. കാറിലും ബൈക്കിലുമായെത്തിയ ഗുണ്ടാസംഘം ഇവിടെയുണ്ടായിരുന്നവര്‍ക്ക് നേരേ അക്രമം അഴിച്ചുവിടുകയായിരുന്നു. സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറും സംഘം അടിച്ചു തകര്‍ത്തു. സംഭവത്തില്‍ മുന്‍ പഞ്ചായത്ത് അംഗം സുലൈമാന്‍ ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേറ്റിരുന്നു. ആക്രമണത്തിന് ശേഷം കടന്നുകളഞ്ഞ പ്രതികളെ റൂറല്‍ ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടിയത്.
കടംകയറി, സ്വന്തം ആശുപത്രി കൈവിട്ടു; കുടുംബത്തിലെ …
സംഭവത്തിന് പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്. പ്രതികള്‍ സഞ്ചരിച്ച വാഹനങ്ങളും ഉപയോഗിച്ച ആയുധങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. റൂറല്‍ ജില്ലാ പോലീസ് മേധാവിയും ഫൊറന്‍സിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.