മനാമ: ലൗ ദ ഖുർആൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ ഷൈഖ ഹെസ്സ സെന്റർ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഖുർആൻ മന:പ്പാഠ മൽസര വിജയികളെ പ്രഖ്യാപിച്ചു. അൽ ഫുർഖാൻ മദ്റസയിലെ ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ് ഒന്നാം സ്ഥാനം കരസ്ത്ഥമാക്കി. ഷൈഖ ഹെസ്സ സെന്റർ റഫ ഇസ്ലാമിക് മദ്റസയിലെ വിദ്യാർത്ഥികളായ മുഹമ്മദ് റാഷിദ് റിമാസ് രണ്ടാം സ്ഥാനവും മറിയം ഷസ സത്താർ മൂന്നാം സ്ഥാനവും നേടി. സൈഫുല്ല ഖാസിമിന്റെ നേതൃത്വത്തിൽ ഖുർആൻ അധ്യാപകർ വിദ്യാർത്ഥികളെ നാല് ഗ്രൂപ്പുകളാക്കി തിരിച്ച് നൽകിവന്ന പഠന പരിശീലന പരിപാടികൾക്ക് ശേഷം അൽ ഫുർഖാൻ സെന്റർ ആസ്ഥാനത്ത് നടന്ന സെമി ഫൈനൽ മൽസരത്തിലേക്ക് 26 വിദ്യാർത്ഥികൾ തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് നടന്ന മൽസരത്തിൽ അംറാസ് അഹമ്മദ് കെ, അയ്റ നിസാബ്, ഇഫ്ഫ ഇമാൻ അബ്ദുൽ ഹമീദ്, ഫിൽസ സലാഹ് (അൽ ഫുർഖാൻ മദ്റസ) ഫൈഹ ഹാഷിം, ജമീല അബൂബക്കർ, മറിയം ഷസ, മുഹമ്മദ് റാഷിദ്, മുഹമ്മദ് സയാൻ റാഖിബ്, റീം സൽവ അൻവർ (ഷൈഖ ഹെസ്സ സെന്റർ റഫ ഇസ്ലാമിക് മദ്റസ) എന്നീ 10 വിദ്യാർത്ഥികൾ ഫൈനലിലേക്ക് യോഗ്യത നേടുകയുമുണ്ടായി. അൽ ഫുർഖാൻ മദ്റസ പ്രിൻസിപ്പാൾ സൈഫുല്ല ഖാസിം ഷൈഖ ഹെസ്സ സെന്റർ മദ്റസ പ്രിൻസിപ്പാൾ സുഹൈൽ മേലടി എന്നിവർ കോർഡിനേറ്റർമാരായിരുന്നു. അനീസ ഫാതിമ ടീച്ചർ (ദാറുൽ ഖുർആൻ സെന്റർ, അൽ ഫാതിഹ് ഇസ്ലാമിക് സെന്റർ) ഹയ്ഫ അഷ്റഫ്, ഷസ്മിനാ റയീസ്, ബിനുഷ സലാഹ്, സറീന ടിച്ചർ എന്നിവരായിരുന്നു ജഡ്ഗിംഗ് പാനൽ. മൂസാ സുല്ലമി, ആരിഫ ടീച്ചർ, സമീറ അനൂപ്, ഷഹ്ജബീൻ ടീച്ചർ, അനൂപ് തിരൂർ എന്നിവർ പരിപാടിക്ക് നേതൃത്ത്വം നൽകി.
Trending
- തൃശ്ശൂർ ദേശമംഗലം വരവട്ടൂർ ഭാരതപ്പുഴയിൽ സഹോദരങ്ങൾ മുങ്ങിമരിച്ചു
- കാട്ടാനയ്ക്ക് നേരെ മധുരപലഹാരങ്ങള്‍ എറിഞ്ഞ് പ്രകോപനം; വിനോദസഞ്ചാരികള്‍ക്കെതിരെ കേസ്
- സിങ്കപ്പൂരില്‍ കോവിഡ് വ്യാപനം രൂക്ഷം; രണ്ടാഴ്ചയ്ക്കുള്ളില്‍ സ്ഥിരീകരിച്ചത് 25,900 കേസുകള്‍
- ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്പെൻഡ് ചെയ്തെന്ന് മന്ത്രി
- ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
- വിദേശികൾക്ക് നേരെ ആക്രമണം; കിർഗിസ്ഥാനിൽ ഇന്ത്യൻ വിദ്യാർത്ഥികളോട് പുറത്തിറങ്ങരുതെന്ന് എംബസി
- മണ്ണിനടിയിൽ കുഴിച്ചുമൂടപ്പെട്ട 62 കാരനെ നാലാം ദിവസംജീവനോടെ പുറത്തെടുത്ത് പൊലീസ്
- ശോഭാ സുരേന്ദ്രന്റെ പരാതി; ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്ത് പൊലീസ്