21 ദിവസത്തെ ആചാരമായ ഹനുമാൻ ദീക്ഷ ആചരിക്കുന്നതിനാലാണ് കാവി വസ്ത്രമണിഞ്ഞതെന്നായിരുന്നു വിദ്യാർത്ഥികളുടെ വിശദീകരണം. തുടർന്ന് ഇവരുടെ മാതാപിതാക്കളോട് സ്കൂളിൽ വരാൻ പ്രിൻസിപ്പാൾ ആവശ്യപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങൾ ചിലർ പകർത്തുകയും ഹിന്ദുമത വിശ്വാസപ്രകാരമുള്ള വസ്ത്രങ്ങൾ അണിയാൻ പ്രിൻസിപ്പാൾ അനുവദിക്കുന്നില്ല എന്ന പേരിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് അക്രമികൾ സ്കൂളിൽ ആക്രമണം നടത്തിയത്. കാവി വസ്ത്രങ്ങൾ അണിഞ്ഞ് ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ചെത്തിയ ആൾക്കൂട്ടം സ്കൂളിലെ വസ്തുക്കൾ നശിപ്പിക്കുന്നതും അക്രമം നടത്തരുതെന്ന് അദ്ധ്യാപകർ അഭ്യർത്ഥിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സ്കൂളിൽ സ്ഥാപിച്ചിരുന്ന മദർ തെരേസയുടെ പ്രതിമയിൽ ചിലർ കല്ലെറിയുന്നതും ദൃശ്യങ്ങളിലുണ്ട്.
Trending
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ ഫാദേർസ് ഡേ അനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ആർഎസ്എസുമായി സിപിഎമ്മിന് ഇന്നലെയും കൂട്ട്കെട്ട് ഇല്ല, ഇന്നുമില്ല, നാളെയും ഇല്ല; എംവി ഗോവിന്ദന്
- കൊട്ടിയൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി