മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതി ചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഫെബ്രുവരി ഒന്നിന് സക്കീറിൽ രഹാൽ ടെണ്ടില് വച്ച് ഡെസേർട്ട് ക്യാമ്പ് എന്ന പേരിൽ മെമ്പേഴ്സ് നൈറ്റ് സംഘടിപ്പിച്ചു. നിരവധി കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ വിവിധതരം മത്സരങ്ങൾ, ക്യാമ്പ് ഫയർ, വടംവലി, തുടങ്ങി വൈവിധ്യങ്ങളായ നിരവധി പരിപാടികളാൽ സമ്പന്നമായ ക്യാമ്പ് ഒരു യഥാർത്ഥ അറേബ്യൻ ശൈത്യ രാവ് സമ്മാനിക്കുകയുണ്ടായി.
ഡയറക്ടർ ബോർഡ് അംഗങ്ങൾ നിയന്ത്രിച്ച മെമ്പേഴ്സ് നൈറ്റിൽ എ വി ബാലകൃഷ്ണൻ ജനറൽ കൺവീനറായും, അജിത് പ്രസാദ് കൺവീനറായും പ്രവർത്തിച്ചു. ക്യാമ്പ് എന്തുകൊണ്ടും മികച്ചതായിരുന്നു എന്നും പ്രവാസ ജീവിതത്തിൽ വിരസത അകറ്റാനും കൂട്ടുചേർന്ന് സന്തോഷിക്കാനും, സൗഹൃദങ്ങൾ പങ്കുവയ്ക്കാനും ഇതുപോലുള്ള ക്യാമ്പുകൾ ഇനിയും സംഘടിപ്പിക്കാൻ ശ്രമിക്കുമെന്നും സൊസൈറ്റി ചെയർമാൻ സനീഷ് കൂറു മുള്ളിലും, ജനറൽ സെക്രട്ടറി ബിനു രാജും ആശംസിച്ചു.